LiveTV

Live

National

ഈ സമയവും അദ്ദേഹം മറികടക്കും; ഉന്നാവോ കേസ് പ്രതിക്ക് ആശംസയുമായി ബി.ജെ.പി എം.എല്‍.എ

നമ്മുടെ സഹോദരന്‍ കുല്‍ദീപ് സിംഗ് ഇപ്പോള്‍ ഇവിടെ നമുക്കൊപ്പമില്ല

 ഈ സമയവും അദ്ദേഹം മറികടക്കും; ഉന്നാവോ കേസ് പ്രതിക്ക് ആശംസയുമായി ബി.ജെ.പി എം.എല്‍.എ

ഉന്നാവോ കേസിലെ പ്രതിയും ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സിംഗ് സെംഗാറിന് ആശംസ അറിയിച്ച് ബി.ജെ.പി നേതാവിന്റെ പ്രസംഗം. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നിന്നുള്ള എം.എല്‍.എ ആശിഷ് സിംഗാണ് ബലാത്സംഗകേസില്‍ പ്രതിയായ എം.എല്‍.എയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ഈ മോശം സമയം അദ്ദേഹം മറികടക്കുമെന്നായിരുന്നു ആശിഷ് ഒരു പ്രസംഗത്തില്‍ പറഞ്ഞത്.

‘നമ്മുടെ സഹോദരന്‍ കുല്‍ദീപ് സിംഗ് ഇപ്പോള്‍ ഇവിടെ നമുക്കൊപ്പമില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയമാണിത്. ഈ മോശം സമയം അദ്ദേഹം മറികടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പോരാടൂ…ഇതില്‍ നിന്നെല്ലാം പുറത്തുകടക്കൂ… എവിടെയാണെങ്കിലും ഞങ്ങളുടെയെല്ലാം ആശംസകള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും-ആശിഷ് സിംഗ് പ്രസംഗത്തില്‍ പറഞ്ഞു.

ഉന്നാവ് വാഹനാപകടത്തില്‍ പങ്കില്ലെന്ന് കുല്‍ദീപ് കഴിഞ്ഞ ദിവസം സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണ് ചിലരെന്നും തനിക്ക് വാഹനപകടത്തില്‍ യാതൊരു പങ്കുമില്ലെന്നുമായിരുന്നു അദ്ദേഹം സി.ബി.ഐയോട് പറഞ്ഞത്. അതേസമയം പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

Also read: ഉന്നാവ് വാഹനാപകടത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി എം.എല്‍.എ

Also read: ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസ്; ബി.ജെ.പി എം.എല്‍.എയെ ഇന്ന് ചോദ്യം ചെയ്യും