LiveTV

Live

National

പന്തയം തോറ്റു; യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

ചൂതാട്ടത്തിനിടെ തന്നെ ഭര്‍ത്താവ് പണയം വെയ്ക്കുകയായിരുന്നുവെന്ന് യുവതി

പന്തയം തോറ്റു; യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

ഭര്‍ത്താവ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് പന്തയം വെച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് ചൂതാട്ടത്തിനിടെ ഭാര്യയെ പണയം വെക്കുകയായിരുന്നു. ചൂതാട്ടത്തില്‍ പരാജയപ്പെട്ടതോടെ ഭാര്യയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലാണ് സംഭവം.

പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് യുവതി കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് പ്രകാരം ജഫറാബാദ് പൊലീസ് കേസെടുത്തു.

ഭര്‍ത്താവിന്‍റെ സുഹൃത്തായ അരുണ്‍, ബന്ധുവായ അനില്‍ എന്നിവര്‍ മദ്യപിക്കാന്‍ സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം ചൂതാട്ടത്തിനിടെ പണമില്ലാതായതോടെ തന്നെ പണയം വെച്ചു. ചൂതാട്ടത്തില്‍ ഭര്‍ത്താവ് പരാജയപ്പെട്ടതോടെ അയാളുടെ സമ്മതത്തോടെ സുഹൃത്തും ബന്ധുവും ചേര്‍ന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തെന്ന് യുവതി വെളിപ്പെടുത്തി.

തുടര്‍ന്ന് യുവതി ബന്ധുവീട്ടിലേക്ക് പോയി. എന്നാല്‍ ഭര്‍ത്താവ് പിന്നാലെ വന്ന് മാപ്പ് അപേക്ഷിച്ചതോടെ കൂടെ പോവാന്‍ യുവതി തയ്യാറായി. എന്നാല്‍ ഇതേ സുഹൃത്തുക്കള്‍ തന്നെ വീണ്ടും കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് യുവതി പൊലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.