LiveTV

Live

National

ഉന്നാവ് യുവതിയുടേയും അഭിഭാഷ‌കന്റെയും ചികിത്സ ലക്നൌവില്‍ തന്നെ തുടരും; എയിംസിലേക്ക് മാറ്റേണ്ടെന്ന് ബന്ധുക്കള്‍

യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും അഭിഭാഷകന്‍ വെന്‍റിലേറ്റര്‍ സഹായം നീക്കിയെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി

ഉന്നാവ് യുവതിയുടേയും അഭിഭാഷ‌കന്റെയും ചികിത്സ ലക്നൌവില്‍ തന്നെ തുടരും; എയിംസിലേക്ക് മാറ്റേണ്ടെന്ന് ബന്ധുക്കള്‍

ഉന്നാവ് യുവതിയുടേയും അഭിഭാഷ‌കന്റെയും ചികിത്സ ലക്നൌവില്‍ തന്നെ തുടരും. നിലവില്‍ ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റേണ്ടെന്ന് ബന്ധുക്കള്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും അഭിഭാഷകന്റെ വെന്‍റിലേറ്റര്‍ സഹായം നീക്കിയെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.

തുടര്‍ചികിത്സക്കായി ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റുന്ന കാര്യമാണ് ഇന്ന് സുപ്രിം കോടതി പരിശോധിച്ചത്. മാറ്റേണ്ടതില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. അതേസമയം അടിയന്തര സാഹചര്യമുണ്ടായാല്‍ അതിനനുവദിക്കണമെന്നും കോടതിയോട് കുടുംബം ആവശ്യപ്പെട്ടു. തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു. കേസില്‍ തുടര്‍വാദം കേള്‍ക്കാന്‍ ജസ്റ്റിസ് ദീപക് ഗുപ്തയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. അതേസമയം സുരക്ഷ പ്രശ്നങ്ങള്‍ പരിഗണിച്ച് ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മാവനെ റായ്ബറേലി ജയിലില്‍ നിന്ന് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.

ഉന്നാവ് പെണ്‍കുട്ടിയുടെ സ്വത്വം പ്രത്യക്ഷമായോ പരോക്ഷമായോ വെളിപ്പെടുത്തുന്ന യാതൊന്നും പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. ഇരയുടെ പഴയ ചില വീഡിയോകള്‍ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് അമിക്കസ് ക്യൂറി വി.ഗിരി പരാതി ഉന്നയിച്ച സാഹചര്യത്തിലായിരുന്നു കോടതി വിധി. കോടതി ഉത്തരവനുസരിച്ച് ഇരകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും സി.ആര്‍.പി.എഫ് ജവാന്മാരുടെ സുരക്ഷ ഏര്‍പ്പാടാക്കിയെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കുകയും ചെയ്തു. അപകടത്തില്‍ പെട്ട ട്രക്കിന്റെ ഡ്രൈവറെയും ക്ലീനറെയും ലക്നൌ കോടതിയില്‍ ഹാജരാക്കി. ഉന്നാവ് പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും നില ഗുരുതരമായി തുടരുകയാണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടു.

ഉന്നാവ് കേസുകളില്‍ യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടി; വിചാരണ  ഡല്‍ഹിയിലേക്ക് മാറ്റി 
Also Read

ഉന്നാവ് കേസുകളില്‍ യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടി; വിചാരണ ഡല്‍ഹിയിലേക്ക് മാറ്റി 

 ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ അയച്ച കത്ത് പുറത്ത്
Also Read

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ അയച്ച കത്ത് പുറത്ത്

ഉന്നാവ് അപകടം: ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു; യു.പി മന്ത്രിയുടെ മരുമകന്‍
Also Read

ഉന്നാവ് അപകടം: ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു; യു.പി മന്ത്രിയുടെ മരുമകന്‍