LiveTV

Live

National

സ്വവര്‍ഗാനുരാഗികളായ യുവതികളെ ഹോട്ടലില്‍ നിന്നും പുറത്താക്കിയതായി പരാതി

രസിക ഗോപാലകൃഷ്ണന്‍ ശിവാങ്കി സിങ് എന്നിവരാണ് ചെന്നൈയിലെ സ്ലേറ്റ് ഹോട്ടലിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്

സ്വവര്‍ഗാനുരാഗികളായ യുവതികളെ ഹോട്ടലില്‍ നിന്നും പുറത്താക്കിയതായി പരാതി

ചെന്നെയില്‍ സ്വവര്‍ഗാനുരാഗികളെന്നാരോപിച്ച് യുവതികളെ ഹോട്ടലില്‍ നിന്നും പുറത്താക്കിയതായി പരാതി. കഴിഞ്ഞ മാസം 28ാം തിയ്യതിയാണ് സംഭവം. രസിക ഗോപാലകൃഷ്ണന്‍ ശിവാങ്കി സിങ് എന്നിവരാണ് ചെന്നൈയിലെ സ്ലേറ്റ് ഹോട്ടലിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് യുവതികളിളൊരാളായ രസിക ഗോപാലകൃഷണന്‍ ഫേസ്ബുക്കില്‍ പങ്കു വെച്ചതിങ്ങനെയാണ്.

“കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് സുഹൃത്തും സ്ലോറ്റ് ഹോട്ടലിലെത്തുന്നത്. തുടര്‍ന്ന് ഞങ്ങള്‍ ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നാലഞ്ച് പേര്‍ ഞങ്ങളെ തന്നെ സുക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ വാഷ് റൂമിലേക്ക് കയറി കുറച്ച് കഴിഞ്ഞ് ഡോറില്‍ ആഞ്ഞ് മുട്ടുകയും പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പുറത്തിറങ്ങിയ ഞങ്ങളോട് രണ്ടു പേരും അകത്ത് എന്താണ് ചെയ്യുന്നതെന്നും ചോദിച്ച് വളരെ മോശമായ രീതിയില്‍ സംസാരിച്ചു.

ഞങ്ങളിരുവരും അസാന്മാര്‍ഗികമായി എന്തോ ചെയ്യുന്നുവെന്ന രീതിയിലായിരുന്നു അവരുടെ സംസാരം. പിന്നീട് നിങ്ങള്‍ ഇപ്പോള്‍ തന്നെ ഇവിടെ നിന്നും ഒഴിഞ്ഞു പോകണമെന്നും പറഞ്ഞു. കാര്യമന്വേഷിച്ചപ്പോള്‍ മറ്റു അഥിതികളില്‍ നിന്നും ഞങ്ങളെ കുറിച്ച് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി.

എന്നാല്‍ അവിടെയെത്തിയ ആര്‍ക്കും തന്നെ ഞങ്ങള്‍ കാരണം അങ്ങനെ ഒരു ബുദ്ധിമുട്ടുണ്ടായതായി കാണാന്‍ വഴിയില്ല. എല്ലാവരും ഞങ്ങളോട് വളരെ അനുഭാവപൂര്‍വമാണ് പെരുമാറിയത്. അത്കെണ്ട് തന്നെ ഹോട്ടല്‍‌ അധികൃതര്‍ വളരെ ആസൂത്രിമായി എടുത്ത തീരുമാനമായിരുന്നു ഇതെന്നാണ് കരുതുന്നത്.”

എന്നാല്‍ ഹോട്ടലില്‍ അപമര്യദയായി പെരുമാറുകയും മറ്റു ഗസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ പുറത്താക്കാറുണ്ട്. ഇത് മാത്രമാണ് ഇവിടെയുമുണ്ടായതെന്നാണ് ഹോട്ടല്‍ സ്ഥാപകനും സി.ഇ.ഓയുമായ യങ്ക്യ പ്രകാശ് പറഞ്ഞത്.