LiveTV

Live

National

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ വിചിത്ര നിര്‍ദേശങ്ങളുമായി പിത്രോദ 

സംഘടനാ തലത്തില്‍ പൂര്‍ണമാറ്റം ആവശ്യപ്പെട്ട് 20 നിര്‍ദേശങ്ങളാണ് പിത്രോദ നേതൃത്വത്തിന് നല്‍കിയത്.

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ വിചിത്ര നിര്‍ദേശങ്ങളുമായി പിത്രോദ 

തകര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വിചിത്ര നിര്‍ദേശവുമായി മുതിര്‍ന്ന നേതാവ് സാം പിത്രോദ. കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ പൂര്‍ണമായും കോര്‍പറേറ്റ് മാതൃകയിലേക്ക് മാറ്റണമെന്നാണ് പ്രധാന നിര്‍ദേശം. ഇത്തരത്തില്‍ സംഘടനാ തലത്തില്‍ പൂര്‍ണമാറ്റം ആവശ്യപ്പെട്ട് 20 നിര്‍ദേശങ്ങളാണ് പിത്രോദ നേതൃത്വത്തിന് നല്‍കിയത്.

വിചിത്രമാണ് പിത്രോദയുടെ മിഷന്‍ 2020‍. പൂര്‍ണമായി കോര്‍പറേറ്റ് മാതൃകയിലേക്ക് പാര്‍ട്ടിയെ മാറ്റണം. ഒരു ചീഫ് ടെക്നിക്കല്‍ ഓഫീസര്‍, എച്ച്.ആര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവ വേണം. സാങ്കേതികവിദ്യ വഴി സോഷ്യല്‍ മീഡിയയെയും ഡാറ്റാ അനലറ്റിക്സ് വിഭാഗത്തെയും ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ നിയന്ത്രിക്കണം. പ്രവര്‍ത്തക സമിതിയോട് ചേര്‍ന്ന് പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള 10 അംഗ സമിതി രൂപീകരിക്കണം. ചുമതലാ ബോധം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടി പദവി ഉള്ളവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിശ്ചയിക്കുകയും റേറ്റിങ് സംവിധാനം കൊണ്ടുവരികയും വേണം. എ.ഐ.സി.സിയിലും പി.സി.സിയിലും ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ വേണം- ഇങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.

എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ താഴേതട്ടിലേക്ക് ഇറങ്ങുന്ന മാതൃകയാണ് കോണ്‍ഗ്രസ് സ്വീകരിക്കേണ്ടത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതികരണം. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ഉടന്‍ പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് പിത്രോദ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.