LiveTV

Live

National

മുസ്‍ലിം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി ‘ഹം ഹിന്ദു’ നേതാവ്

സൊമാറ്റോ വിഷയത്തില്‍ ‘ന്യൂസ് 24’ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് മുസ്‍ലിമായ അവതാരകനെ കാണാതിരിക്കാന്‍ ‘ഹം ഹിന്ദു’ നേതാവ് അജയ് ഗൗതം കണ്ണുപൊത്തിയത്. 

മുസ്‍ലിം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി ‘ഹം ഹിന്ദു’ നേതാവ്

സൊമാറ്റോയുടെ അഹിന്ദുവായ ഡെലിവറി ബോയി കൊണ്ടുവന്ന ഭക്ഷണം സ്വീകരിക്കാതെ തിരിച്ചയച്ച അമിത് ശുക്ലയെന്ന യുവാവിന്റെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ചാനല്‍ ചര്‍ച്ചക്കിടെ മുസ്‍ലിം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തിയ 'ഹം ഹിന്ദു' നേതാവിന്റെ നടപടി ചര്‍ച്ചയാകുന്നു.

സൊമാറ്റോ വിഷയത്തില്‍ ‘ന്യൂസ് 24’ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് മുസ്‍ലിമായ അവതാരകനെ കാണാതിരിക്കാന്‍ 'ഹം ഹിന്ദു' നേതാവ് അജയ് ഗൗതം കണ്ണുപൊത്തിയത്. സന്ദീപ് ചൗധരി നയിച്ച ചര്‍ച്ച മറ്റൊരവതാരകനായ സൗദ് മുഹമ്മദ് ഖാലിദിന് കൈമാറുന്നതിനിടെയാണ് അജയ് ഗൗതം കണ്ണുപൊത്തിയത്. ഇയാളുടെ നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഇനി ഇയാളെ മറ്റു ചര്‍ച്ചകള്‍ക്കായി വിളിക്കേണ്ടതില്ലെന്ന് ചാനല്‍ അധികൃതര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സമ്പൂര്‍ണ ഹിന്ദു രാഷ്ട്രം മുദ്രാവാക്യമാക്കിയ സംഘടനയാണ് 'ഹം ഹിന്ദു' എന്ന് ഇവരുടെ വെബ്‍സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്.