LiveTV

Live

National

കള്ളപ്പണം വെറും മിഥ്യയാണെന്ന് നോട്ട് നിരോധനം കാണിച്ച് തന്നുവെന്ന് ബോംബെ ഹൈക്കോടതി

കള്ളപ്പണം പ്രചരിക്കുന്നവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം വെറും മിഥ്യയായിരുന്നുവെന്ന് നോട്ട് നിരോധനം കാണിച്ചു തന്നുവെന്ന് ബോംബെ ഹൈക്കോടതി

കള്ളപ്പണം വെറും മിഥ്യയാണെന്ന് നോട്ട് നിരോധനം കാണിച്ച് തന്നുവെന്ന് ബോംബെ ഹൈക്കോടതി

രാജ്യവ്യാപകമായി കള്ളപ്പണം പ്രചരിക്കുന്നുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം വെറും മിഥ്യയായിരുന്നുവെന്ന് നോട്ട് നിരോധനം കാണിച്ചു തന്നുവെന്ന് ബോംബെ ഹൈക്കോടതി. നോട്ട് നിരോധനം കാരണം കാഴ്ച്ച ശക്തിയില്ലാത്തവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് നാഷണല്‍ ബ്ലൈന്‍റ് അസോസിയേഷന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

10000 കോടി രൂപ പാക്കിസ്ഥാന്‍ കൊണ്ടുപോയെന്ന വാദം കെട്ടുകഥയാണെന്ന് നോട്ടുനിരോധനം തെളിയിച്ചെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് പ്രതീപ് നന്ദ്ര ജോഗും ജസ്റ്റിസ് എന്‍.എം ജംദറും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നോട്ടുകളുടെ രൂപം മാറ്റിയത് കാരണം കാഴ്ച്ച ശക്തിയില്ലാത്തവര്‍ ഏറെ ബുദ്ധിമുട്ടുന്നതായി കോടതി നിരീക്ഷിച്ചു. ലോകം മുഴുവന്‍ ഇപ്പോഴും നോട്ടുകളുടെ വലിപ്പം അതേപടി തുടരുകയാണ്. എന്നാല്‍ ഇന്ത്യയില്‍ മാത്രം എന്ത്കൊണ്ടാണ് നോട്ടുകളില്‍ വലിപ്പം വ്യത്യാസം വരുത്തിയതെന്ന് ആര്‍.ബി.ഐയോട് കോടതി ചോദിച്ചു. രണ്ടാഴ്ച്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കി. 2016 നവംബര്‍ എട്ടിനായിരുന്നു രാജ്യത്ത് 1000ത്തിന്‍റെയും 500ന്‍റെയും നോട്ടുകള്‍ക്ക് നിരോധനം നിലവില്‍ വന്നത്