LiveTV

Live

National

ഉന്നാവ് അപകടം: ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു; യു.പി മന്ത്രിയുടെ മരുമകന്‍

സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതി​സ്ഥാനത്തുള്ള അരുണ്‍ സിങ്​ ബി.​ജെ.​പി നേതാവും ഉന്നാവ്​ ബ്ലോക്ക് പ്രസിഡന്റുമാണ്

ഉന്നാവ് അപകടം: ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു; യു.പി മന്ത്രിയുടെ മരുമകന്‍

ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനത്തിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിങ്ങിന്റെ മരുമകനാണ് ട്രക്ക് ഉടമയായ അരുണ്‍ സിങ്
. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതി
സ്ഥാനത്തുള്ള അരുണ്‍ സിങ് ബി.ജെ.പി നേതാവും ഉന്നാവ്
ബ്ലോക്ക് പ്രസിഡന്റുമാണ്. ഇയാള്‍ക്ക് ലോക് സമാജ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടിച്ച ലോറിയുടെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ചു മായ്ച്ച നിലയിലായിരുന്നുവെന്നു നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് പീഡനകേസിലെ പരാതിക്കാരി ചീഫ് ജസ്റ്റിസനയച്ച കത്ത് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അപകടത്തില്‍പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും യു.പി സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഉന്നാവ് വാഹനാപകട ഗൂഢാലോചനക്കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.

ഉന്നാവ് കേസുകളില്‍ യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടി; വിചാരണ  ഡല്‍ഹിയിലേക്ക് മാറ്റി 
Also Read

ഉന്നാവ് കേസുകളില്‍ യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടി; വിചാരണ ഡല്‍ഹിയിലേക്ക് മാറ്റി 

ജീവന് ഭീഷണി; ഉന്നാവ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത് 35 തവണ
Also Read

ജീവന് ഭീഷണി; ഉന്നാവ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത് 35 തവണ