LiveTV

Live

National

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ അയച്ച കത്ത് പുറത്ത്

സുരക്ഷ കണക്കിലെടുത്ത് തോക്ക് ലൈസന്‍സ് അനുവദിക്കണമെന്നായിരുന്നു അഭിഭാഷകനായ മഹേന്ദ്ര സിങ്ങിന്റെ ആവശ്യം

 ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ അയച്ച കത്ത് പുറത്ത്

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് ബലാത്സംഗക്കേസ് ഇരയുടെ അഭിഭാഷകന്‍ അപകടത്തിന് മുന്‍പ് ജില്ലാ മജിസ്ട്രേറ്റിന് അയച്ച കത്ത് പുറത്ത്. സുരക്ഷ കണക്കിലെടുത്ത് തോക്ക് ലൈസന്‍സ് അനുവദിക്കണമെന്നായിരുന്നു അഭിഭാഷകനായ മഹേന്ദ്ര സിങ്ങിന്റെ ആവശ്യം.വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതികളെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ജൂലൈ 15ന് ഉന്നാവ് മജിസ്ട്രേറ്റിന് നല്‍കിയ കത്തിലാണ് ജീവന് ഭീഷണിയുള്ള കാര്യം അഭിഭാഷകന്‍ അറിയിച്ചത്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാവുന്ന സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്ത് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് നല്‍കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് പെണ്‍കുട്ടി പൊലീസിന് 35 തവണ പരാതി നല്‍കിയ ബന്ധുക്കള്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പരാതികളെല്ലാം യോഗി സര്‍ക്കാര്‍ അവഗണിച്ചു.

അക്രമികളെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. ശരീരം മരുന്നുകളോട് ഫലപ്രദമായി പ്രതികരിക്കുന്നില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഉന്നാവ് അപകടം: ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു; യു.പി മന്ത്രിയുടെ മരുമകന്‍
Also Read

ഉന്നാവ് അപകടം: ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു; യു.പി മന്ത്രിയുടെ മരുമകന്‍

ഉന്നാവ് കേസുകളില്‍ യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടി; വിചാരണ  ഡല്‍ഹിയിലേക്ക് മാറ്റി 
Also Read

ഉന്നാവ് കേസുകളില്‍ യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടി; വിചാരണ ഡല്‍ഹിയിലേക്ക് മാറ്റി