LiveTV

Live

National

ഉന്നാവിലെ പെണ്‍കുട്ടിയും അഭിഭാഷകനും വെന്‍റിലേറ്ററില്‍ തന്നെ

കൂടുതല്‍ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഉന്നാവിലെ പെണ്‍കുട്ടിയും അഭിഭാഷകനും വെന്‍റിലേറ്ററില്‍ തന്നെ

ഉന്നാവിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പെണ്‍കുട്ടി ഇപ്പോഴും വെന്‍റിലേറ്ററിലാണ്. കൂടുതല്‍ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അമിത വേഗതയിലെത്തിയ ട്രക്ക് പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും വെന്റിലേറ്ററില്‍ തുടരുകയാണ്. അഭിഭാഷകനെ ഇന്നലെയും ഇന്നുമായി വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

അതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇരയുടെ അഭിഭാഷകന്‍ അപകടത്തിന് മുന്പ് ജില്ലാ മജിസ്ട്രേറ്റിന് അയച്ച കത്ത് പുറത്ത് വന്നു. സുരക്ഷ കണക്കിലെടുത്ത് തോക്ക് ലൈസന്‍സ് അനുവദിക്കണമെന്നായിരുന്നു ആവശ്യം.

അക്രമികളെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബിജെപി സംരക്ഷിക്കുകയാണെന്ന വിമര്‍ശനം ശക്തമായതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.