LiveTV

Live

National

വീണ്ടും ഇംഗ്ലീഷ് ക്ലാസുമായി ശശി തരൂർ; ‘നിഷ്‌കളങ്കത’യിൽ കുടുങ്ങി സോഷ്യൽ മീഡിയ 

ഇത്തവണ അപരിചിതമായ വാക്കുകളല്ല, തരൂർ നടത്തിയ Loss of innocence എന്ന പ്രയോഗമാണ് പലരെയും കുഴിയിൽ ചാടിച്ചത്.

വീണ്ടും ഇംഗ്ലീഷ് ക്ലാസുമായി ശശി തരൂർ; ‘നിഷ്‌കളങ്കത’യിൽ  കുടുങ്ങി സോഷ്യൽ മീഡിയ 

തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിനു മുന്നിൽ സോഷ്യൽ മീഡിയ പലതവണ കുഴങ്ങിയിട്ടുണ്ട്. തന്നെ തുടർച്ചയായി വേട്ടയാടിയ റിപ്പബ്ലിക് ടി.വി മേധാവി അർണാബ് ഗോസ്വാമിക്കു മറുപടിയായി തരൂർ ചെയ്ത് ട്വീറ്റോടെയാണ് സാമാന്യ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവർ പോലും Exasperate, Farrago, masquerade തുടങ്ങിയ പദങ്ങളെ പരിചയപ്പെടുന്നത്. പിന്നീട് hippopotomonstrosesquipedaliophobia, Floccinaucinihilipilification തുടങ്ങിയ വാക്കുകളും തരൂർ സമൂഹ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി.

ഇത്തവണ അപരിചിതമായ വാക്കുകളല്ല, തരൂർ നടത്തിയ Loss of innocence എന്ന പ്രയോഗമാണ് പലരെയും കുഴിയിൽ ചാടിച്ചത്. ഉത്തർപ്രദേശിലെ ഉന്നാവിൽ എം.എൽ.എയുടെ ബലാത്സംഗത്തിനിരയാവുകയും മാതാപിതാക്കളെ നഷ്ടമാവുകയും ദുരൂഹമായ റോഡപകടത്തിൽ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്ത പെൺകുട്ടിയെ കുറിച്ച് തരൂർ ഇങ്ങനെ ട്വീറ്റ് ചെയ്തു.

'ഉന്നാവിന്റെ പുത്രിയുടെ ക്ഷേമത്തിനു വേണ്ടി സർക്കാർ കുറച്ചുകൂടി കരുതൽ കാണിക്കണം. കഴിഞ്ഞ വർഷം അവൾക്ക് നിഷ്‌കളങ്കത നഷ്ടമായി, മാതാപിതാക്കളെയും ബന്ധുക്കളെയും അഭിഭാഷകനെയും നഷ്ടമായി. ഇപ്പോൾ അവൾ സ്വന്തം ജീവനും അഭിമാനത്തിനും വേണ്ടി പോരാടുകയാണ്. സർക്കാറിന് കഴിയാവുന്ന ഏറ്റവും മികച്ച ചികിത്സയും പിന്തുണയും അവൾ അർഹിക്കുന്നുണ്ട്.'

ഇതിലെ 'നിഷ്‌കളങ്കത നഷ്ടം' (Lost her innocence) എന്ന പ്രയോഗത്തിലൂടെ ബലാത്സംഗത്തിനിരയാവുക വഴി പെൺകുട്ടി കളങ്കപ്പെട്ടു എന്നാണ് തരൂർ ഉദ്ദേശിച്ചത് എന്നാണ് പലരും കരുതിയത്. ട്വീറ്റിനു കീഴിൽ അവർ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ട്വിറ്ററിലെ പ്രതികരണങ്ങളില്‍ ചിലത്:

വീണ്ടും ഇംഗ്ലീഷ് ക്ലാസുമായി ശശി തരൂർ; ‘നിഷ്‌കളങ്കത’യിൽ  കുടുങ്ങി സോഷ്യൽ മീഡിയ 

എന്നാൽ അധികം വൈകാതെ വിശദീകരണവുമായി തരൂർ തന്നെ രംഗത്തു വന്നു.

'വിമർശകരോട്: നിഷ്‌കളങ്കത നഷ്ടമാവുകയെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തെപ്പറ്റിയുള്ള നമ്മുടെ വ്യാമോഹങ്ങൾ അവസാനിച്ചു എന്നാണ്. ഈ ലോകം സുരക്ഷിതവും സ്‌നേഹപൂർണവുമായ ലോകമെന്നാണ് ഒരു കുട്ടി വിചാരിക്കുന്നത്, കാരണം വീട്ടിൽ അവൾക്ക് അതൊക്കെയുണ്ട്. പിന്നീട് അവൾ ഭീഷണിക്കിരയാവുന്നു, ആക്രമിക്കപ്പെടുന്നു, കയ്യേറ്റം ചെയ്യപ്പെടുന്നു, അല്ലെങ്കിൽ ബലാത്സംഗം ചെയ്യപ്പെടുന്നു. അതോടെ അവൾക്ക് വിശ്വാസം നഷ്ടമാവുകയും അവൾ ജനങ്ങളെ ഭയപ്പെടാൻ തുടങ്ങുകയും ചെയ്യുകയാണ്. അവൾക്ക് അവളുടെ നിഷ്‌കളങ്കത നഷ്ടമാവുന്നു.'

'നിഷ്‌കളങ്കത' വിവാദത്തെക്കുറിച്ച് ബ്ലോഗർ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:

ഉന്നാവോ പെൺകുട്ടിയെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഒരു ട്വീറ്റിൽ ശശി തരൂർ 'She lost her innocence' എന്ന് പ്രയോഗിച്ചതിന്, ആ കുട്ടി കളങ്കപ്പെട്ടു എന്ന് അങ്ങേർ പറഞ്ഞെന്നും പറഞ്ഞു കൊണ്ടുള്ള ചില ആക്രമണങ്ങൾ കണ്ടു.

Losing the innocence എന്നതൊരു പ്രയോഗമാണ്. തിക്തമായ ജീവിതാനുഭവങ്ങളിൽ നിന്ന് ഒരാൾ പഠിക്കുന്ന പാഠങ്ങൾ എന്നേ അതിനർത്ഥമുള്ളൂ.

ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിൽ പോസ്റ്റിടുന്നതിന് മുന്നേ ഒന്ന് ശ്രദ്ധിച്ചാൽ നന്നാവും, നമ്മുടെ ക്രഡിബിലിറ്റിക്ക് തന്നെ (സ്വയം എന്നെ ഒന്ന് ഓർമ്മിപ്പിച്ചതും കൂടിയാണ്!)

ഉന്നാവോ പെൺകുട്ടിയെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഒരു ട്വീറ്റിൽ ശശി തരൂർ 'She lost her innocence' എന്ന് പ്രയോഗിച്ചതിന്, ആ...

Posted by Kunjaali Kutty on Wednesday, July 31, 2019