LiveTV

Live

National

ഒരു ഇന്ത്യ - പാക് പ്രണയകഥ; വൈറലായി യുവതികളുടെ ഫോട്ടോ ഷൂട്ട് 

രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുള്ള അഞ്ജലി ചക്രയുടെയും സുന്‍ദാസ് മാലികിന്‍റെയും പ്രണയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

ഒരു ഇന്ത്യ - പാക് പ്രണയകഥ; വൈറലായി യുവതികളുടെ ഫോട്ടോ ഷൂട്ട് 

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള സ്വവര്‍ഗാനുരാഗികളുടെ ഫോട്ടോ ഷൂട്ട് ട്വിറ്ററില്‍ വൈറലാവുകയാണ്. രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുള്ള അഞ്ജലി ചക്രയുടെയും സുന്‍ദാസ് മാലികിന്‍റെയും പ്രണയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

ഇന്ത്യക്കാരിയാണ് അഞ്ജലി ചക്ര. പാക് സ്വദേശിനിയാണ് ആര്‍ട്ടിസ്റ്റ് കൂടിയായ സുന്‍ദാസ് മാലിക്. ന്യൂയോര്‍ക്കിലാണ് ഇരുവരും താമസം. ഒരു ന്യൂയോര്‍ക്ക് പ്രണയകാവ്യമെന്ന പേരില്‍ ഫോട്ടോഗ്രാഫര്‍ സരോവറാണ് ഇവരുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ന്യൂയോര്‍ക്കില്‍ തന്നെയായിരുന്നു ഫോട്ടോഷൂട്ടും.

ഇന്ത്യ - പാകിസ്താന്‍, ഹിന്ദു - മുസ്‍ലിം തുടങ്ങിയ അതിര്‍വരമ്പുകളില്ലാതെ പ്രണയിച്ചവര്‍, എങ്ങനെ സ്നേഹിക്കണമെന്നും സ്നേഹിക്കപ്പെടണമെന്നും പഠിപ്പിച്ച രണ്ട് പേര്‍ എന്നിങ്ങനെ യുവതികള്‍ക്ക് അഭിനന്ദനവുമായി ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറലാവുകയാണ്.