LiveTV

Live

National

സബ്സിഡിരഹിത പാചകവാതകത്തിന്റെ വില കുറഞ്ഞു

സിലിണ്ടറിന് 62.50 രൂപയാണ് കുറഞ്ഞത്

സബ്സിഡിരഹിത പാചകവാതകത്തിന്റെ വില കുറഞ്ഞു

സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. സിലിണ്ടറിന് 62.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 574 .50 രൂപയായി. നേരത്തെ ഇത് 637 രൂപയായിരുന്നു. കഴിഞ്ഞ മാസവും സബ്സിഡിരഹിത പാചകവാതകത്തിന്റെ വില കുറച്ചിരുന്നു. 100 രൂപയുടെ കുറവാണ് അന്ന് വരുത്തിയത്. രാജ്യാന്തര വിപണിയില്‍ പാചകവാതക വില കുറഞ്ഞതാണ് വിപണിയില്‍ പ്രതിഫലിച്ചത്.