LiveTV

Live

National

രണ്ടാം ഭാര്യ പിണങ്ങിപ്പോയി; മുത്തച്ഛന്‍ പത്ത് മാസം പ്രായമുള്ള പേരക്കുട്ടിയെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

ശെല്‍വരാജിന്റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്റെ ഏക മകള്‍ ധര്‍ഷിനിയാണ് കൊല്ലപ്പെട്ടത്

 രണ്ടാം ഭാര്യ പിണങ്ങിപ്പോയി; മുത്തച്ഛന്‍ പത്ത് മാസം പ്രായമുള്ള പേരക്കുട്ടിയെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

മകനും മരുമകളും കാരണം രണ്ടാം ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യത്തില്‍ പത്ത് മാസം പ്രായമുള്ള പേരക്കുട്ടിയെ മുത്തച്ഛന്‍ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട്ടില്‍ തിങ്കളാഴ്ചയാണ് ഈ ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. ശെല്‍വരാജിന്റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്റെ ഏക മകള്‍ ധര്‍ഷിനിയാണ് കൊല്ലപ്പെട്ടത്.

രണ്ടാംഭാര്യ പിണങ്ങിപ്പോയതിനുശേഷം മകന്റെ വീട്ടിലെത്തി കുട്ടിയേയും എടുത്ത് ശെല്‍വരാജ് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ കിണത്ത്ക്കടവ് റെയില്‍ വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.

കുട്ടിയെ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്ന ശേഷം കിണത്തുംകടവിന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ഒതക്കല്‍മണ്ഡപത്തിലുള്ള ഒരു ബേക്കറിക്ക് സമീപം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മകനോടും മരുമകനോടുമുള്ള ദേഷ്യം തീര്‍ക്കാനാണ് താന്‍ കുഞ്ഞിനെ കൊന്നതെന്ന് ശെല്‍വരാജ് പൊലീസിനോട് പറഞ്ഞു.