LiveTV

Live

National

കുല്‍ഭൂഷണ് നയതന്ത്ര സഹായം; പാക് വാഗ്ദാനം പരിശോധിക്കുമെന്ന് ഇന്ത്യ

പാകിസ്താന്റെ വാഗ്ദാനം പഠിച്ചുവരികയാണെന്നും ഉടന്‍ തീരുമാനം എടുക്കുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

കുല്‍ഭൂഷണ് നയതന്ത്ര സഹായം; പാക് വാഗ്ദാനം പരിശോധിക്കുമെന്ന് ഇന്ത്യ

കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ നയതന്ത്ര സഹായം അനുവദിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാകിസ്താന്റെ വാഗ്ദാനം പഠിച്ചുവരികയാണെന്നും ഉടന്‍ തീരുമാനം എടുക്കുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാലിച്ചാണ് പാകിസ്താന്റെ നടപടി. കോണ്‍സുലാര്‍ ആക്സെസ് ലഭ്യമാകുന്നതോടെ പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണെ കാണാനും വിവരങ്ങള്‍ അറിയാനും സാധിക്കും. നാളെയാണ് കുല്‍ഭൂഷണെ കാണാന്‍ പാകിസ്താന്‍ സമയം അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പാകിസ്താന്റെ നിര്‍ദേശങ്ങള്‍ ഇന്ത്യ പഠിച്ചുവരികയാണ്.

49കാരനായ കുല്‍ഭൂഷണന്‍ ജാദവിന് പാകിസ്താന്‍ വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ഹേഗിലെ കോടതി വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.