LiveTV

Live

National

മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്നു

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനായി.

മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്നു

മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ജാംഷെഡ്പൂരിലാണ് സംഭവം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനായി. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.

ടാറ്റ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ അമ്മയുടെ സമീപം ഉറങ്ങുകയായിരുന്ന പെണ്‍കുഞ്ഞിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഒരാള്‍ ഉറങ്ങുന്ന കുഞ്ഞിനെയും എടുത്ത് പോകുന്നത് കണ്ടെത്താനായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ നിന്നാണ് ലഭിച്ചത്. മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു.

30 വയസ്സ് പ്രായമുള്ള റിങ്കു, കൈലാഷ് എന്നിവര്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ബലാത്സംഗം ചെയ്തെന്നും കുട്ടി കരച്ചില്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നുവെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. 2015ല്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചതിന് ജയിലില്‍ അടയ്ക്കപ്പെട്ട റിങ്കു അടുത്ത കാലത്താണ് പുറത്തിറങ്ങിയത്.

കുട്ടിയുടെ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന മോനു മണ്ഡല്‍ എന്നയാള്‍ക്കും കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ പങ്കുണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യ പ്രതിയായ റിങ്കുവിനെതിരെ നേരത്തെയും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.