LiveTV

Live

National

ജന്‍മദിനത്തിന് തോക്കുപയോഗിച്ച് കേക്ക് മുറിച്ച് യുവാവ്; പിറന്നാളുകാരനെ തേടി യുപി പൊലീസ് 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ബാഗ്പട് പൊലീസ് അറിയിച്ചു  

ജന്‍മദിനത്തിന് തോക്കുപയോഗിച്ച് കേക്ക് മുറിച്ച് യുവാവ്; പിറന്നാളുകാരനെ തേടി യുപി പൊലീസ് 

എന്തിലും വ്യത്യസ്തത പുലര്‍ത്തി സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ പല യുവാക്കളും. അതുകൊണ്ട് തന്നെ എന്ത് സാഹസവും കാട്ടാനും അവരൊരുക്കമാണ്. ഉത്തര്‍പ്രദേശിലെ ബാഗ്പടിലും ഈയിടെ ഇത്തരത്തിലൊരു സംഭവം നടന്നു. പിറന്നാളാഘോഷത്തിന് കത്തിക്ക് പകരം തോക്കുപയോഗിച്ച് സോഷ്യല്‍ മീഡിയയുടെ മാത്രമല്ല പൊലീസിന്റെ കൂടെ ശ്രദ്ധയില്‍ പെട്ടിരിക്കുകയാണ് ഒരു യുവാവ്.

സരുര്‍പൂര്‍ ഖേര്‍ക്കി ഗ്രാമത്തില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നടത്തിയ ആഘോഷത്തിനിടെ പിറന്നാളുകാരനായ യുവാവ് കേക്ക് മുറിക്കുന്നതിന് മുമ്പ് തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. സുഹൃത്തുക്കളിലൊരാള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടുകയും ചെയ്തു. വീഡിയോ കണ്ട മീററ്റ് റേഞ്ച് ഐജിയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന വിഭാഗം ഇക്കാര്യം ബാഗ്പട് പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ബാഗ്പട് പൊലീസ് അറിയിച്ചു.