LiveTV

Live

National

ഡല്‍ഹിയില്‍ 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ അടക്കണ്ട

201ലും 400 യൂണിറ്റിലും ഇടയില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം സബ്സിഡിയും നല്‍കും

 ഡല്‍ഹിയില്‍ 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ അടക്കണ്ട

വീണ്ടും ജനപ്രിയ നടപടികളുമായി ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാര്‍. ഡല്‍ഹിയില്‍ ഇനി മുതല്‍ 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ അടക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അറിയിച്ചു. 201ലും 400 യൂണിറ്റിലും ഇടയില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം സബ്സിഡിയും നല്‍കും.

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി നല്‍കുന്ന സംസ്ഥാനം ഡല്‍ഹിയാവുകയാണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് കേജ്‌രിവാള്‍ പറഞ്ഞു. വി.ഐ.പികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കാമെങ്കില്‍ എന്തുകൊണ്ട് സാധാരണക്കാരന് നല്‍കിക്കൂടെയെന്ന് കേജ്‌രിവാള്‍ ചോദിച്ചു.

സംസ്ഥാനത്തെ 33 ശതമാനം ഉപയോക്താക്കളുടെ വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും ശീതകാലത്ത് 70 ശതമാനം ആളുകളുടെയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും കേജ്‌രിവാള്‍ പറഞ്ഞു.