LiveTV

Live

National

കാണാതായ വ്യവസായി വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി സംസ്‌കാര ചടങ്ങുകള്‍ക്കായി ജന്മനാടായ ചിക്കമംഗളുരുവിലേക്ക് മൃതദേഹം കൊണ്ടുപോയി.

 കാണാതായ വ്യവസായി വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

കഫേ കോഫീ ഉടമയും പ്രമുഖ വ്യവസായിയുമായ വി.ജി സിദ്ധാര്‍ഥയുടെ മൃതദേഹം മംഗലാപുരത്തെ നേത്രാവദി നദിയില്‍ നിന്നും കണ്ടെത്തി. തിങ്കളാഴ്ചയാണ് സിദ്ധാര്‍ഥയെ കാണാതായത്. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി സംസ്‌കാര ചടങ്ങുകള്‍ക്കായി ജന്മനാടായ ചിക്കമംഗളുരുവിലേക്ക് മൃതദേഹം കൊണ്ടുപോയി. മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

36 മണിക്കൂറിലധികം നീണ്ട തെരച്ചിലിനൊടുവിലാണ് വി.ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം ഇന്ന് കാലത്ത് 6:30 യോട് കൂടി മംഗലാപുരത്തെ ഹോയ്ഗ് ബസാറിനടുത്ത് നേത്രാവതി നദിയില്‍ നിന്ന് കണ്ടെടുത്തത്. ബന്ധുക്കളെ വിവരമറിയിച്ച ശേഷം മംഗലാപുരത്തെ വെന്‍ലോക്ക് ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി 10:45 ഓട് കൂടിയാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി വി.ജി സിദ്ധാര്‍ത്ഥയുടെ ജന്മനാടായ ചിക്കമംഗളുരുവിലെ ചേതനഹള്ളി എസ്റ്റേറ്റ് ലേക്ക് കൊണ്ടുപോയത്.

Also read: കഫേ കോഫി ഡേ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷണയുടെ മരുമകനുമായ വി. ജി സിദ്ധാര്‍ത്ഥിനെ കാണാതായി

സിദ്ധാര്‍ത്ഥയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആദായ നികുതി വകുപ്പില്‍ നിന്ന് തനിക്ക് താങ്ങാവുന്നതിലുമപ്പുറം സമ്മര്‍ദ്ദമുണ്ടെന്ന് കഫേ കോഫീ ഡേ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിദ്ധാര്‍ത്ഥ പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടെന്നുള്ള സൂചനകളും കത്തിലുണ്ടായിരുന്നു. മരണത്തില്‍ അന്വേഷണം തുടരുമെന്ന് മംഗളുരു പോലീസ് കമ്മീഷണര്‍ പറഞ്ഞു.

അതെസമയം വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് ആദായ നികുതി വകുപ്പിനെതിരെ രംഗത്ത് വന്നു.

ആദായനികുതി വകുപ്പിന്റെ പീഡനം സഹിക്കവയ്യാതെയാണ് സിദ്ധാര്‍ഥ മരിച്ചതെന്ന് കര്‍ണാടക പി.സി.സി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.