LiveTV

Live

National

ഉടന്‍ ശസ്ത്രക്രിയ നടത്തണം; ഡോക്ടര്‍മാര്‍ നല്‍കിയ തിയതി 2021 നവംബര്‍ 4 ന്, അതുവരെ ജീവിച്ചിരിക്കില്ലെന്ന് രോഗി

കഴിഞ്ഞ കുറേ കാലമായി ഞാന്‍ വൃക്ക രോഗിയാണ്. വൃക്കയില്‍ അണുബാധയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ഉടന്‍ ശസ്ത്രക്രിയ നടത്തണം; ഡോക്ടര്‍മാര്‍ നല്‍കിയ തിയതി 2021 നവംബര്‍ 4 ന്, അതുവരെ ജീവിച്ചിരിക്കില്ലെന്ന് രോഗി

സര്‍ക്കാര്‍ ആശുപത്രിയും മെഡിക്കല്‍ കോളജുകളും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് പൊതുവെ പറയപ്പെടാറെങ്കിലും ചികിത്സ ലഭിക്കണമെങ്കില്‍ കുറച്ചധികം ഭാഗ്യം കൂടി വേണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് വൃക്ക രോഗിയായ അബ്ദുല്‍ അഹദ് വാനിയുടെ അനുഭവം. കശ്മീരിലെ പുല്‍വാമയിലുള്ള റഹ്മൂ വാസിയാണ് 50 കാരനായ വാനി.

താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനീതിയെ കുറിച്ച് വാനി പറയുന്നതിങ്ങനെ: ''കഴിഞ്ഞ കുറേ കാലമായി ഞാന്‍ വൃക്ക രോഗിയാണ്. വൃക്കയില്‍ അണുബാധയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 2012 ല്‍ പുല്‍വാമയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഞാനൊരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 30,000 രൂപയാണ് അന്ന് ചികിത്സക്കായി നല്‍കിയത്. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ എന്റെ വൃക്കകള്‍ രോഗബാധിതമായി. ഇതോടെ ഞാനൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി. അവര്‍ എന്നെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് വിട്ടു. അവിടെ വിവിധ തരം പരിശോധനകള്‍. ഒടുവില്‍ ശ്രീനഗറിലെ സര്‍ക്കാര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് അയച്ചു. ഇതുവരെ പരിശോധനകള്‍ക്കും ചികിത്സക്കുമായി ഒരുപാട് പണം ചെലവിട്ടുകഴിഞ്ഞു. ഞാനൊരു ദിവസവേതനക്കാരനാണ്. നാലു കുട്ടികളുണ്ട്. ഇതുവരെ ചികിത്സ നടത്തിയതിന്റെ കഷ്ടപ്പാട് എനിക്കും ദൈവത്തിനും മാത്രമറിയാം.

ഉടന്‍ ശസ്ത്രക്രിയ നടത്തണം; ഡോക്ടര്‍മാര്‍ നല്‍കിയ തിയതി 2021 നവംബര്‍ 4 ന്, അതുവരെ ജീവിച്ചിരിക്കില്ലെന്ന് രോഗി

ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ എല്ലാവരും പറഞ്ഞത്. പക്ഷേ സര്‍ക്കാര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്ന തിയതി 2021 നവംബര്‍ 4 നാണ്. ഈ തിയതി കണ്ട് ഞാനാകെ പകച്ചുപോയി. ഇത് ഒരുപാട് വൈകിപ്പോകില്ലേയെന്ന് ചോദിച്ചപ്പോള്‍, ഇത് നിങ്ങള്‍ക്കോ നിങ്ങളുടെ ജില്ലക്കാര്‍ക്കോ വേണ്ടി മാത്രമുള്ള ആശുപത്രിയല്ലെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കൂടി വേണ്ടിയുള്ളതാണെന്നുമായിരുന്നു അധികൃതരുടെ മറുപടി. ഞാന്‍ അതുവരെ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് കെഞ്ചിയിട്ടും ആ ഡോക്ടര്‍മാരുടെ മനസലിഞ്ഞില്ല. തങ്ങള്‍ക്ക് വേറൊന്നും ചെയ്യാനില്ലെന്നും അതിനു മുമ്പുള്ള ദിവസങ്ങളിലെല്ലാം ശസ്ത്രക്രിയകള്‍ ബുക്ക് ചെയ്ത് പോയതാണെന്നുമാണ് അവര്‍ പറയുന്നത്.'' തനിക്ക് മാനുഷിക പരിഗണനയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും വാനി.