LiveTV

Live

National

സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്

നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ച് പിടിക്കുന്നതിന് കര്‍മ പദ്ധതിക്ക് സി.സി രൂപം നല്‍കിയിരുന്നു.

സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്

സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് പാര്‍ട്ടി അടിത്തറ വിപുലമാക്കാനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയോഗം മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യത്തിലുള്ള പുരോഗതി യോഗം വിലയിരുത്തും.

നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ച് പിടിക്കുന്നതിന് കര്‍മ പദ്ധതിക്ക് സി.സി രൂപം നല്‍കിയിരുന്നു. ദളിത്, പിന്നോക്ക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കിയോയെന്നും യോഗം പരിശോധിക്കും. മൂന്നു മാസത്തിനുളില്‍ സംസ്ഥാന ഘടകങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും തീരുമാനിച്ചിരുന്നു.