LiveTV

Live

National

കഫേ കോഫി ഡേ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷണയുടെ മരുമകനുമായ വി. ജി സിദ്ധാര്‍ത്ഥിനെ കാണാതായി

നേത്രാവതി നദിയില്‍ ചാടി സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

കഫേ കോഫി ഡേ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷണയുടെ മരുമകനുമായ വി. ജി സിദ്ധാര്‍ത്ഥിനെ കാണാതായി

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേയുടെ ഉടമയായുമായ വി ജി സിദ്ധാര്‍ഥിനെ കാണാതായി. ഇന്നലെ രാത്രിയാണ് മംഗലാപുരം കേരള പാതയിലെ നേത്രാവതിക്ക് കുറുകെയുള്ള പാലത്തിൽ വെച്ച് സിദ്ധാർത്ഥയെ കാണാതായത്. നേത്രാവതി നദിയില്‍ ചാടി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നേത്രാവദി നദിയില്‍ ഫയര്‍ഫോഴ്സ് സംഘം തിരച്ചില്‍ തുടങ്ങി.

ആദായ നികുതി വകുപ്പിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നെന്നു കാണിച്ചു സിദ്ധാർത്ഥ ജീവനക്കാർക്കെഴുതിയ കത്ത് പുറത്ത് വന്നു. ഇന്നലെ രാവിലെ ഡ്രൈവറെയും കൂട്ടിയാണ് സിദ്ധാര്‍ഥ ബംഗളുരുവിൽ നിന്നും പുറപ്പെടുന്നത്. ജന്മനാടായ സഖ്‌ലേഷ്പുരിലടക്കം പോയ ശേഷം മംഗലാപുരത്തേക്ക് പോകാൻ സിദ്ധാർഥ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു . മംഗലാപുരത്തെ നേത്രാവതി നദിക്കു കുറുകെയുള്ള പാലത്തിനു സമീപം വാഹനം നിർത്താൻ ആവശ്യപ്പെട്ടെന്നും കുറച്ച് ദൂരം നടന്നു വരാമെന്നു പറഞ്ഞു പോയ സിദ്ധാർഥയെ പിന്നെ കണ്ടില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി. ഡ്രൈവറുടെ മൊഴിയും പോലീസ് ഡോഗ് സ്‌ക്വാഡനെ വെച്ച് നടത്തിയ പരിശോധനയിലും ലഭിച്ച സൂചനകളനുസരിച്ച് നേത്രാവതി നദിയിൽ പോലീസ് തിരച്ചിൽ നടത്തുകയാണ്.

എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മംഗലാപുരം എം.എല്‍.എ യൂ. ടി ഖാദർ പറഞ്ഞു. അതേസമയം സിദ്ധാർഥ രണ്ടു ദിവസം മുമ്പ് ജീവനക്കാർക്കെഴുതിയ കത്ത് പുറത്തു വന്നു. ആദായ നികുതി വകുപ്പിന്റെ ഭാഗത്ത് നിന്നും വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നാണു കത്തിൽ സിദ്ധാർഥ സൂചിപ്പിക്കുന്നത്. എല്ലാ സാമ്പത്തിക ഇടപാടുകൾക്കും താൻ മാത്രമായിരിക്കും ഉത്തരവാദി എന്നും സിദ്ധാർത്ഥ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. നേത്രവധി നദിയിൽ തെരച്ചിൽ നടത്തുമ്പോഴും സമാന്തരമായി സിദ്ധാർത്ഥയുടെ ഫോൺ കാളുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട് . വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും എസ്.എം കൃഷ്ണയുടെ വസതിയിൽ അദ്ദേഹത്തെ സന്ദര്‍ശിച്ചു. കര്‍ണാടകയിലെ ബി.ജെ.പി എം.പി.മാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ നേരിൽ കണ്ടു അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.