LiveTV

Live

National

ഉന്നാവോ കേസിലെ ഇര അപകടത്തില്‍പ്പെട്ടത് സി.ബി.ഐ അന്വേഷിക്കണമെന്ന് യു.പി സര്‍ക്കാര്‍  

ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്.

 ഉന്നാവോ കേസിലെ ഇര അപകടത്തില്‍പ്പെട്ടത് സി.ബി.ഐ അന്വേഷിക്കണമെന്ന് യു.പി സര്‍ക്കാര്‍  

ഉന്നാവോ ബലാത്സംഗ കേസിലെ ഇര വാഹനാപകടത്തില്‍ പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് യു.പി സര്‍ക്കാര്‍. ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്.

അപകടത്തില്‍ പെട്ട ഉന്നാവോ പെണ്‍കുട്ടിയുടെ നില ഗുരുതരായി തുടരുകയാണ്. പെണ്‍കുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എക്കെതിരെ അപകടക്കേസിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ബി.ജെ.പി എം.എല്‍.എയും പീഡനക്കേസ് പ്രതിയുമായ കുല്‍ദീപ് സിംഗ് തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ ഇന്നലെയാണ് കേസെടുത്തത്. കൊലപാതക ശ്രമം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കുല്‍ദീപ് സിംഗിനെതിരെയും സഹോദരന്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെയും എഫ്.ഐ.ആര്‍ ഇട്ടു. എന്നാല്‍ എം.എല്‍.എക്കെതിരെ നടപടിക്ക് ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല.

പീഡനക്കേസിന് പുറമെ അപകടക്കേസിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും കുല്‍ദീപ് സിംഗിനെ പുറത്താക്കാന്‍ ബി.ജെ.പി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ചോദിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെയും അഭിഭാഷകന്‍റെയും നില മാറ്റമില്ലാതെ തുടരുകയാണ്.