LiveTV

Live

National

മുത്തലാക്ക് ബില്‍ രാജ്യസഭ പാസാക്കി

84ന് എതിരെ 99 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്.

മുത്തലാക്ക് ബില്‍ രാജ്യസഭ പാസാക്കി

മുത്തലാഖ് ബിൽ രാജ്യസഭ പാസാക്കി. 84ന് എതിരെ 99 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം നേരത്തെ രാജ്യസഭ തള്ളിയിരുന്നു. 85നെതിരെ 100 വോട്ടുകളുടെ പിന്തുണയോടെയാണ് പ്രമേയം തള്ളിയത്.

മുത്തലാക്ക് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലെ വ്യവസ്ഥയില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള പ്രമേയവും സഭ തള്ളുകയുണ്ടായി. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതാണ് മുത്തലാക്ക് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബില്‍ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.

ബില്ലിനെ എതിര്‍ത്ത ജെ.ഡി.യു രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുത്തലാക്ക് ബില്ലിനെ എതിര്‍ത്ത എ.ഐ.ഡി.എം.കെ ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍, ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു.