LiveTV

Live

National

‘ജയ് ശ്രീരാം’: ഹിന്ദുത്വവാദികള്‍ തീ കൊളുത്തിയ‌ ബാലന്‍ മരിച്ചു

തീ കൊളുത്തപ്പെട്ട ഖാലിദിന്‍റെ മൊഴി പൊലീസ് ആദ്യം നിരാകരിച്ചെങ്കിലും, പ്രതിഷേധത്തെ തുടര്‍ന്ന് എഫ്.ഐ.ആറിട്ട് അന്വേഷണം ‌ആരംഭിച്ചു

‘ജയ് ശ്രീരാം’: ഹിന്ദുത്വവാദികള്‍ തീ കൊളുത്തിയ‌ ബാലന്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ജയ്ശ്രീരാം വിളിക്കാത്തതിന് ഹിന്ദുത്വവാദികള്‍ തീ കൊളുത്തിയ‌ മുസ്‍ലിം ബാലന്‍ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് 15 വയസുകാരനായ അബ്ദുല്‍ ഖാലിദിനെ ഹിന്ദുത്വവാദികള്‍ തീ കൊളുത്തിയത്.

ഉത്തര്‍പ്രദേശിലെ ചന്ദൌലി ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ശരീരമാസകലം പൊള്ളലേറ്റ 15 വയസുകാരനായ അബ്ദുല്‍ ഖാലിദ് ‌വാരണാസിയിലെ കബീര്‍ ചൌര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 7.30ഓടെയാണ് ഖാലിദ് അന്തരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് ഖാലദിന്‍റെ പിതാവ് ആവശ്യപ്പെട്ടു.

വൈകീട്ട് അഞ്ചരയോടെ അബ്ദുല്‍ ഖാലിദിന്‍റെ മൃതദേഹം സംസ്കരിച്ചു. ജയ്ശ്രീരാം വിളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് തന്നെ ശരീരത്തില്‍ തീ കൊളുത്തിയതെന്ന ഖാലിദിന്‍റെ മൊഴി പൊലീസ് ആദ്യം നിരാകരിച്ചെങ്കിലും, പ്രതിഷേധത്തെ തുടര്‍ന്ന് എഫ്.ഐ.ആറിട്ട് അന്വേഷണം ‌ആരംഭിച്ചു. കേസില്‍ കുറ്റക്കാരനെന്ന് സംശയിക്കുന്ന സുനിലിനെ പൊലീസ് പിടികൂടി.