LiveTV

Live

National

അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ‘കന്നുക്കാലിക്കൂട്ടം’ ഒടുവില്‍ ബോംബൈ ഐ.ഐ.ടി ക്ലാസ് റൂമില്‍; വീഡിയോ വൈറല്‍

അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ‘കന്നുക്കാലിക്കൂട്ടം’ ഒടുവില്‍ ബോംബൈ ഐ.ഐ.ടി ക്ലാസ് റൂമില്‍; വീഡിയോ വൈറല്‍

ബോംബൈ ഐ.ഐ.ടി ക്ലാസ് റൂമില്‍ ‘അപ്രതീക്ഷിത അതിഥികള്‍’. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുക്കാലിക്കൂട്ടം ബോംബൈ ഐ.ഐ.ടിയിലെ ക്ലാസ് റൂമില്‍ സഞ്ചരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബോംബൈ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത അതിഥി ക്ലാസിലേക്ക് കടക്കുന്നത്. ക്ലാസില്‍ കടന്ന കന്നുക്കാലിക്കൂട്ടം അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും മുന്നിലൂടെ നടന്നു നീങ്ങുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ ഐ.ഐ.ടി ബോംബൈ അധികൃതര്‍ വിഷയത്തില്‍ ഒരു നടപടിയും എടുത്തില്ലെന്നും ആരോപിക്കുന്നു.

കഴിഞ്ഞ ജൂലൈയില്‍ ഐ.ഐ.ടി ബോംബൈയില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് നേരെ പശു പാഞ്ഞെടുത്ത് അപകടം സംഭവിച്ചിരുന്നു. പശുവിന്റെ ആക്രമണത്തില്‍ അടിവയറിന് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ ക്ലാസ് റൂമുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വിഹരിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ ക്യാമ്പസിനകത്ത് തന്നെ ഗോശാല നിര്‍മ്മിച്ച് അതില്‍ പാര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് ഐ.ഐ.ടി ബോംബൈ അധികൃതര്‍.