LiveTV

Live

National

മുന്‍‌ ആര്‍മി ഉദ്യോഗസ്ഥനായ 64 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

അമാനുള്ളയുടെ തലയോട്ടി അക്രമിസംഘം അടിച്ചു തകര്‍ത്തു

മുന്‍‌ ആര്‍മി ഉദ്യോഗസ്ഥനായ 64 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മുന്‍‌ ആര്‍മി ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 64 കാരനായ അമാനുള്ളയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ അമേഠി ജില്ലയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം അമാനുള്ളയേയും ഭര്യയേയും വീട്ടില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. അമാനുള്ളയുടെ തലയോട്ടി അക്രമിസംഘം അടിച്ചു തകര്‍ത്തു. സംഭവ സ്ഥലത്ത് വച്ചുതന്നെ അദ്ദേഹം കൊല്ലപ്പെട്ടു. അമാനുള്ളയുടെ മകനാണ് പൊലീസിന് വിവരം കൈമാറിയത്. സംഭവത്തില്‍‌ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി എ.എസ്.പി ദയാറാം പറഞ്ഞു