LiveTV

Live

National

പിതാവ് ജയിലില്‍ കൊല്ലപ്പെട്ടു, ഇപ്പോള്‍ ഉറ്റബന്ധുവും... ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയുടെ അവസ്ഥ...

പരാതിക്കാരിയെ നിശബ്ദയാക്കാന്‍ കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമോ ?

പിതാവ് ജയിലില്‍ കൊല്ലപ്പെട്ടു, ഇപ്പോള്‍ ഉറ്റബന്ധുവും... ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയുടെ അവസ്ഥ...

കടുത്ത നീതിനിഷേധങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ നിന്ന് സാധാരണക്കാരെ പിന്തിരിപ്പിക്കുന്ന ഒട്ടേറെ കാരണങ്ങള്‍ ഈ രാജ്യത്തുണ്ട്. ഈ സാഹചര്യങ്ങളും കാരണങ്ങളുമായി ഇന്ത്യയിലെ ജനങ്ങള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ സമൂഹത്തില്‍ അസമത്വം എന്നത് സാധാരണ കാര്യമായി. ഇതൊക്കെയാണെങ്കിലും തങ്ങള്‍ക്കെതിരെ നീളുന്ന അതിക്രമങ്ങള്‍ക്കെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ പിന്നീടങ്ങോട്ട് അവര്‍ക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങള്‍ക്ക് യാതൊരു മയവുമുണ്ടാകില്ല.

പിതാവ് ജയിലില്‍ കൊല്ലപ്പെട്ടു, ഇപ്പോള്‍ ഉറ്റബന്ധുവും... ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയുടെ അവസ്ഥ...

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് സംഭവിച്ചതും ഇതാണ്. ബി.ജെ.പി എം‌.എൽ.‌എ കുൽദീപ് സെംഗറാണ് ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പരാതി നല്‍കി. എന്നാൽ അവളുടെ ദുരിതങ്ങൾ അവിടെ അവസാനിച്ചില്ല. നീതി തേടാൻ അവള്‍ തീരുമാനിച്ചതു മുതൽ അവൾക്ക് കുടുംബാംഗങ്ങളെ ഓരോരുത്തരെയായി നഷ്ടപ്പെടുകയായിരുന്നു. ഇന്നലെയുണ്ടായ ഏറ്റവും പുതിയ 'ആക്രമണം' അവളുടെ ജീവൻ തന്നെ എടുക്കുമായിരുന്നു. അവളും അഭിഭാഷകനും ഉറ്റബന്ധുവും സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ട്രക്കും തമ്മിൽ കൂട്ടിയിടിച്ചതായി പറയപ്പെടുന്ന അപകടത്തില്‍ ഗുരുതര പരിക്കുകളോടെ രക്ഷപെട്ട അവൾ ഇപ്പോൾ ജീവന് വേണ്ടി ആശുപത്രിയില്‍ പോരാടുകയാണ്. റായ്ബറേലി ജില്ലയിലാണ് അപകടം നടന്നത്. അപകടത്തില്‍ പരാതിക്കാരിയുടെ ഉറ്റബന്ധു മരണപ്പെട്ടു. മറ്റൊരു ബന്ധുവിനും അഭിഭാഷകനും അതീവ ഗുരുതരമായ പരിക്കുകളുണ്ടായി.

പരാതിക്കാരിയെ നിശബ്ദയാക്കാന്‍ കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമോ ?

കള്ളയൊപ്പിടല്‍ കേസില്‍ ജയിലിലായ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മറച്ചിരുന്നു. കൂടാതെ അമിത വേഗത്തിലായിരുന്ന ട്രക്ക് തെറ്റായ ദിശയിലേക്ക് കടന്നുകയറിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചുതകര്‍ത്തത്. ഇത് പരാതിക്കാരിയെ എന്നന്നേക്കുമായി നിശബ്ദയാക്കാന്‍ ബോധപൂര്‍വമുണ്ടാക്കിയ അപകടമാണോയെന്ന സംശയം ഉയര്‍ത്തുന്നു. ഇവരുടെ സുരക്ഷക്കായി കോടതി നിയോഗിച്ചിരുന്ന പൊലീസും അപകടസമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടെങ്കിലും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇതാദ്യമായല്ല, പരാതിക്കാരിയുടെ കുടുംബത്തിന് നേരെ ആക്രമണം നടക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ 2018 ഏപ്രില്‍ എട്ടിന് യുവതി സ്വയം തീകൊളുത്താന്‍ ശ്രമിച്ച അതേ ദിവസം തന്നെയാണ് അവള്‍ക്ക് അവളുടെ സ്വന്തം പിതാവിനെ നഷ്ടമായത്. യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു.

പിതാവ് ജയിലില്‍ കൊല്ലപ്പെട്ടു, ഇപ്പോള്‍ ഉറ്റബന്ധുവും... ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയുടെ അവസ്ഥ...

എം.എല്‍.എയുടെ സഹോദരനും പൊലീസുകാരും ചേര്‍ന്ന് പരാതിക്കാരിയുടെ പിതാവിനെ അടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. കേസിലെ ദൃക്സാക്ഷിയായ യൂനുസ് ഖാന്‍ എന്നയാള്‍ മാസങ്ങള്‍ക്ക് ശേഷം ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇരയെയും പൊലീസ് വെറുതെ വിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 27 ന് യു.പി പൊലീസ് യുവതിക്കെതിരെ കള്ളയൊപ്പിട്ട് രേഖയുണ്ടാക്കിയെന്ന ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ യുവതിയുടെ മാതാവിനെയും മാതൃസഹോദരനെയും പ്രതി ചേര്‍ത്തിരുന്നു. ഒടുവില്‍ ദേശീയ തലത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ബി.ജെ.പി എം.എല്‍.എയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ സെംഗാര്‍ ജയിലിലാണ്. ഇത്രയൊക്കെയായിട്ടും സെംഗാറിനെ പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. മാത്രവുമല്ല, മറ്റൊരു വിവാദ ബി.ജെ.പി നേതാവായ സാക്ഷി മഹാരാജ് ജയിലിലെത്തി സെംഗാറിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Also read: ബി.ജെ.പി എം.എല്‍.എക്കെതിരായ ബലാത്സംഗക്കേസ്; അപകടത്തില്‍പെട്ട പരാതിക്കാരിയുടെ നില ഗുരുതരം