LiveTV

Live

National

ആള്‍ക്കൂട്ടക്കൊല; മോദിക്ക് കത്തെഴുതിയ പ്രമുഖര്‍ക്കെതിരെ കേസ്

ജയ് ശ്രീരാം എന്നത് പ്രകോപനപരമായ പോര്‍വിളിയായി മാറുന്നു എന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു

ആള്‍ക്കൂട്ടക്കൊല; മോദിക്ക് കത്തെഴുതിയ പ്രമുഖര്‍ക്കെതിരെ കേസ്

അപര്‍ണ സെന്‍, രേവതി തുടങ്ങി ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ വര്‍ദ്ദനവിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഒമ്പത് പ്രമുഖര്‍ക്കെതിരെ ബിഹാര്‍ ഹൈകോടതിയില്‍ ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്തു. 124A, 153B, 290, 297, 504 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പായി അഭിഭാഷകന്‍ കൂടിയായ സുധീര്‍ കുമാര്‍ ഓജ പെറ്റീഷന്‍ ഫയല്‍ ചെയ്തത്. 61 പ്രമുഖ വ്യക്തികളെ പ്രധാന മന്ത്രിക്ക് അയച്ച കത്തിനെതിരെ സാക്ഷികളായി പെറ്റീഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന്‍റെ പ്രതിച്ഛായ നശിപ്പിക്കാനും പ്രധാനമന്ത്രിയുടെ മികച്ച പ്രകടനത്തെ താഴ്ത്തി കാട്ടാനുമാണ് കത്തെഴുതിയത് എന്ന് 49 ആളുകള്‍ എഴുതി ഒപ്പിട്ട പെറ്റീഷനാണ് മജിസ്ട്രേറ്റിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ആഗസ്റ്റ് മൂന്നിന് വാദം കേള്‍ക്കും. പ്രധാനമന്ത്രിക്ക് അയച്ച കത്ത് മികച്ച ഭരണത്തെയും ദേശീയതയെയും മനുഷ്യത്വത്തെയും വൃണപ്പെടുത്താനുമാണ് കത്ത് എഴുതിയിരിക്കുന്നത് എന്നും അവര്‍ ആരോപിക്കുന്നു.

ചലച്ചിത്രകാരന്മാരായ മണിരത്നം, അനുരാഗ് കാശ്യപ്, ശ്യാം ബെനഗല്‍, അപര്‍ണ സെന്‍ തുടങ്ങി 49 പ്രമുഖ വ്യക്തികള്‍ രാജ്യത്ത് വര്‍ദ്ദിച്ച് വരുന്ന മതത്തെ അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ദിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. ജയ് ശ്രീരാം എന്നത് പ്രകോപനപരമായ പോര്‍വിളിയായി മാറുന്നു എന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.