LiveTV

Live

National

പശു ഹിന്ദുവാണ്, ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ  അടക്കം ചെയ്യരുതെന്ന് ബി.ജെ.പി നേതാവ്

പശു ഹിന്ദുവാണ്, ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ   അടക്കം ചെയ്യരുതെന്ന് ബി.ജെ.പി നേതാവ്

പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും ബി.ജെ.പി നേതാവ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീവാസ്തവയാണ് കൗതുകരമായ പ്രസ്താവന നടത്തിയത്. ഉത്തര്‍ പ്രദേശിലെ ബറബന്‍കിയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ രഞ്ജിത് ശ്രീവാസ്തവ സ്ഥലത്തെ മുന്‍സിപാലിറ്റി ബോര്‍ഡ് യോഗത്തിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും പകരം പ്രത്യേകമായി വൈദ്യുതി ശ്മശാനം പശുക്കളെ അടക്കം ചെയ്യാനായി ഉപയോഗിക്കണമെന്നും രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു. ‘ഹിന്ദു ആചാരപ്രകാരം വേണം പശുവിന്റെ അവസാന ആചാരങ്ങള്‍ പൂര്‍ത്തിയാക്കാന്‍, മുസ്‍ലിം ആചാര പ്രകാരമുള്ള അടക്കം ചെയ്യലിനെ ഞാന്‍ പൂര്‍ണ്ണമായി എതിര്‍ക്കുന്നു; രഞ്ജിത് ശ്രീവാസ്തവ കൂട്ടിചേര്‍ത്തു.

വെള്ളതുണിയില്‍ പൊതിഞ്ഞ് വേണം പശുവിന്റെ ചത്തദേഹം എടുക്കാനെന്നും ഹിന്ദു ആചാരപ്രകാരമുള്ള ചിതയില്‍ വേണം അടക്കാനെന്നും രഞ്ജിത് ശ്രീവാസ്തവ പറയുന്നു. യോഗി സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ നിറവേറ്റണമെന്നും ബറബന്‍കി മുന്‍സിപാലിറ്റിയില്‍ പശു വൈദ്യുതി ശ്മശാനം നിര്‍മ്മിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.