LiveTV

Live

National

ചെ ഗുവേരയുടെ മകള്‍ അലെയ്ദ ഗുവേര ഇന്ത്യയില്‍

ചെ ഗുവേരയുടെ മകള്‍ അലെയ്ദ ഗുവേര ഇന്ത്യയില്‍

ചെഗുവരയുടെ മകള്‍ അലെയ്ദ ഗുവേര സൗഹൃദ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍. ഡല്‍ഹിയിലെത്തിയ അലെയ്ദ കവി സച്ചിദാനന്ദനടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുമായി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് ചെഗുവേരയുടെ മകള്‍ അലെയ്ദ ഗുവേര ഇന്ത്യയിലെത്തിയത്. കേരള ഹൗസിലെത്തിയ അലെയ്ദ സാംസ്കാരിക പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. കവി സച്ചിതാനന്ദന്‍, സിനിമ സംവിധായകന്‍ കുമാര്‍ സാഹ്നി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എന്നിവരോടൊപ്പം സൗഹൃദം പങ്കിട്ടു.

ക്യൂബക്കാരിയായ അലെയ്ദ പരിഭാഷകയുടെ സഹായത്തോടെയാണ് ആശയവിനിമയം നടത്തിയത്. കുട്ടികളുടെ വിഭാഗം ഡോക്ടരായ അലെയ്ദ കുട്ടികളോട് തനിക്കുള്ള പ്രത്യേക വാത്സല്യത്തെക്കുറിച്ചും വാചാലയായി. കേരളത്തില്‍ പുസ്തക പ്രകാശനമടക്കമുള്ള ചില പൊതുപരിപാടികളില്‍ അലെയ്ദ പങ്കെടുക്കുന്നുണ്ട്. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് അലെയ്ദ ഇന്ത്യയിലെത്തിയത്.