LiveTV

Live

National

ബി.ജെ.പി എം.എല്‍.എക്കെതിരായ ബലാത്സംഗക്കേസ്; അപകടത്തില്‍പെട്ട പരാതിക്കാരിയുടെ നില ഗുരുതരം

ജയിലിന് 15 കി.മീ അകലെ വച്ച് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെയും കേസില്‍ ഹാജരായ അഭിഭാഷകനായ മഹേന്ദ്ര സിംഗിന്റെയും നില ഗുരുതരമാണ്.

ബി.ജെ.പി എം.എല്‍.എക്കെതിരായ ബലാത്സംഗക്കേസ്; അപകടത്തില്‍പെട്ട പരാതിക്കാരിയുടെ നില ഗുരുതരം

ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മരിച്ചു. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് വച്ചാണ് അപകടമുണ്ടായത്. റായ്ബറേലി ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാനായി പോവുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ജയിലിന് 15 കി.മീ അകലെ വച്ച് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെയും കേസില്‍ ഹാജരായ അഭിഭാഷകനായ മഹേന്ദ്ര സിംഗിന്റെയും നില ഗുരുതരമാണ്. വാഹനത്തിലുണ്ടായിരുന്ന, പെണ്‍കുട്ടിയുടെ ബസുക്കളായ രണ്ട് സ്ത്രീകളാണ് മരിച്ചത്.

ബി.ജെ.പി എം.എല്‍.എക്കെതിരായ ബലാത്സംഗക്കേസ്; അപകടത്തില്‍പെട്ട പരാതിക്കാരിയുടെ നില ഗുരുതരം

അപകടത്തില്‍ ഗൂഡാലോചന ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. നേരത്തെ പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ് കസ്റ്റഡില്‍ മരണപ്പെട്ടത് വിവാദമായിരുന്നു. 2017 ലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചു എന്നാണ് കേസ്.