LiveTV

Live

National

വെള്ളപ്പൊക്കം; മുംബൈയില്‍ മഹാലക്ഷ്മി എക്സ്പ്രസില്‍ 700 യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റെയില്‍വേ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ട്രെയിനില്‍ 2000 ത്തിലധികം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനൌദ്യോഗികമായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ 

വെള്ളപ്പൊക്കം; മുംബൈയില്‍ മഹാലക്ഷ്മി എക്സ്പ്രസില്‍ 700 യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റെയില്‍വേ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

മഹാരാഷ്ട്രയില്‍ തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പെക്കത്തില്‍ മഹാലക്ഷ്മി എക്സപ്രസ് കുടുങ്ങി. മുംബൈ കോലാപൂര്‍ മഹാലക്ഷ്മി എക്സപ്രസാണ് ബദാലാംപൂരിനും വാന്‍ഗനിക്കുമിടയില്‍ പാളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുങ്ങിയത്. 700 ലധികം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റെയില്‍വേ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അതേസമയം ട്രെയിനില്‍ 2000 ത്തിലധികം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനൌദ്യോഗിഗമായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പത്ത് വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. പൂനെ, മുംബൈ, താനെ, പാല്‍ഘര്‍ എന്നിവടങ്ങളില്‍ ഇന്നും കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.