LiveTV

Live

National

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയം; ആള്‍ക്കൂട്ടം കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

മധ്യപ്രദേശിലെ നവല്‍സിങ് ഗ്രാമത്തിലാണ് സംഭവം

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയം; ആള്‍ക്കൂട്ടം കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

കുട്ടികളെ തട്ടിക്കെണ്ടു പോകുന്നവരെന്ന് സംശയിച്ച് ആള്‍ക്കൂട്ടം കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ നവല്‍സിങ് ഗ്രാമത്തിലാണ് സംഭവം. മരക്കഷ്ണങ്ങളും മറ്റുമായി റോഡ് ഉപരോധിച്ച ജനക്കൂട്ടം നേതാക്കളെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്ഷുഭിതരായ ജനക്കൂട്ടം ഇവര്‍ സഞ്ചരിച്ച വാഹനവും അടിച്ചുതകര്‍ത്തു. ധര്‍മ്മേന്ദ്ര ശുക്ല, ധര്‍മ്മു സിങ് ലഞ്ചിവാര്‍, ലളിത് ഭരസ്‌കര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബെതുല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.