LiveTV

Live

National

യെദിയൂരപ്പ തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തേടും; അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ സുപ്രിം കോടതിയിലേക്ക്

ഇന്നലെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ തിങ്കളാഴ്ച ഭൂരിപരക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. അന്ന് തന്നെ ധനബില്ലിന് അംഗീകാരം നല്‍കും

യെദിയൂരപ്പ തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തേടും; അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ സുപ്രിം കോടതിയിലേക്ക്

കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തേടും. രാവിലെ 11 മണിക്കാണ് സഭ ചേരുക. വിമതരുടെ കാര്യത്തില്‍ തീരുമാനമില്ലാത്ത സാഹചര്യത്തില്‍ ബി.ജെ.പിയില്‍ ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം അയോഗ്യരാക്കപ്പെട്ട മൂന്ന് എം.എല്‍.എമാര്‍ സ്പീക്കരുടെ നടപടി ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും.

ഇന്നലെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ തിങ്കളാഴ്ച ഭൂരിപരക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. അന്ന് തന്നെ ധനബില്ലിന് അംഗീകാരം നല്‍കും. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പരമാവധി കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരായിരിക്കും ബി.ജെ.പിയുടേതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുന്‍പ് വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുമോ എന്നാണ് ബി.ജെ.പി കേന്ദ്ര കമ്മിറ്റിയുടെ ആശങ്ക. അയോഗ്യരാക്കുകയോ രാജി സ്വീകരിക്കുകയോ ചെയ്തെങ്കില്‍ മാത്രമേ സഭയില്‍ അംഗ സംഖ്യ കുറയൂ. നിലവില്‍ 272 പേരാണ് സഭയില്‍‌ കേവല ഭൂരിക്ഷം 112. ബി.ജെ.പിയുടെ കൈവശമുള്ളത് 106 എം.എല്‍.എമാര്‍. വിമതര്‍ തിരിച്ചെത്തി കോണ്‍ഗ്രസ്-ജെ.ഡി.എസ് സംഖ്യത്തിന് അനുകൂലമായി നിന്നാല്‍ ബി.ജെ.പി പ്രതിസന്ധിയിലാകും. എന്നാല്‍‌ ഇന്ന് തന്നെ എം.എല്‍.എമാരുടെ കാര്യത്തില്‍ തീരുമാനമെടുത്ത് സ്പീക്കര്‍ സ്ഥാനമൊഴിയാനുളള സാധ്യതയുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയിച്ച തിരികെ ഭരണത്തില്‍ എത്താനുളള ശ്രമം കോണ്‍ഗ്രസും ജെ.ഡി.എസും ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദീവംസ സ്പീക്കര്‍ അയോഗ്യരാക്കിയ രമേശ് ജെര്‍ക്കിഹോളി, മഹേഷ് കുമത്തലി , ആര്‍. ശങ്കര്‍ എന്നിവര്‍ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചേക്കും.

Also read: കര്‍ണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു