LiveTV

Live

National

തുടരുന്ന കര്‍’നാടകം’; യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷവും രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

വിശ്വാസ വോട്ടെടുപ്പില്‍ യെദ്യൂരപ്പ സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന് ഒരു വിഭാഗം ജെഡിഎസ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു

തുടരുന്ന കര്‍’നാടകം’; യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷവും രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷവും കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ യെദ്യൂരപ്പ സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന് ഒരു വിഭാഗം ജെഡിഎസ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്. വിശ്വാസവോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ജെ.ഡി.എസിലെ ചില എം.എല്‍.എമാര്‍ ബി.ജെ.പി.ക്ക് പിന്തുണ നല്‍കണം എന്ന അഭിപ്രായവുമായി രംഗത്ത് എത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ കുമാരസ്വാമിയെ കണ്ടു.

ബി.ജെ.പി സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായ അസ്വാരസ്യങ്ങളും കോണ്‍ഗ്രസ് വിരോധവുമാണ് എം.എ.എ.ല്‍എമാരുടെ നിലപാട് മാറ്റത്തിന് കാരണം. അന്തിമ തീരുമാനം കുമാരസ്വാമിയുടേതായിരിക്കും എന്ന് മുതിര്‍ന്ന നേതാവ് ജി.ടി ദേവഗൌഡ പറഞ്ഞു. എന്നാല്‍ ഒരു വിഭാഗത്തിന് സഖ്യം തുടരണമെന്ന അഭിപ്രായമാണുള്ളത്. ഇത് ജെ.ഡി.എസ് എം.എല്‍.എമാരുടെ യോഗത്തില്‍ തര്‍ക്കത്തിന് ഇടയാക്കി. ജെ.ഡി.എസ് ബി.ജെ.പി.യെ പിന്തുണയ്ക്കുന്നു എന്ന റിപ്പോര്‍ട്ട് തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി.