LiveTV

Live

National

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് 5 ശതമാനമാക്കി കുറച്ചു

നിലവിലുള്ള 12 ശതമാനത്തിൽ നിന്ന് നിരക്ക് കുറക്കാൻ കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ തീരുമാനമെടുത്തിരുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് 5 ശതമാനമാക്കി കുറച്ചു

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് 5 ശതമാനമാക്കി കുറച്ചു. ഡൽഹിയിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള 12 ശതമാനത്തിൽ നിന്ന് നിരക്ക് കുറക്കാൻ കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ തീരുമാനമെടുത്തിരുന്നു. ഇലക്ട്രോണിക് വാഹനങ്ങളുടെ ചാർജറുകളുടെ നിരക്കും 18 ശതമാനത്തിൽ നിന്നും അഞ്ചാക്കി കുറച്ചു. ആഗസ്റ്റ് 1 മുതലാണ് നിരക്ക് നിലവിൽ വരിക.

തദ്ദേശ സ്ഥാപനങ്ങൾ ഇലക്ട്രിക് ബസുകൾ വാടകയ്ക്ക് എടുക്കുന്നത് ജി.എസ്.ടി പരിധിയിൽ നിന്നും ഒഴിവാക്കാനും തീരുമാനിച്ചു. ലോട്ടറി നികുതി എകീകരണവും കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാന ലോട്ടറിക്കും സ്വകാര്യ ലോട്ടറിക്കും ഓരോ നികുതി കൊണ്ട്‌ വരാനുള്ള നിര്‍ദ്ദേശത്തെ കേരളം ശക്തമായി എതിര്‍ക്കുന്നുണ്ട്‌.