LiveTV

Live

National

അധ്യക്ഷനെ കാത്ത് കോണ്‍ഗ്രസ്; ആഗസ്റ്റ് ആദ്യവാരത്തില്‍ പ്രവര്‍ത്തക സമിതി ചേരാന്‍ ആലോചന

സമവായമെന്നോണം പ്രിയങ്ക ഗാന്ധിയുടെ പേരുയര്‍ന്നെങ്കിലും പ്രിയങ്ക നിരസിച്ചു. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാൾ വരട്ടെ എന്ന നിലപാടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉറച്ചു നിൽക്കുകയാണ്

അധ്യക്ഷനെ കാത്ത് കോണ്‍ഗ്രസ്; ആഗസ്റ്റ് ആദ്യവാരത്തില്‍ പ്രവര്‍ത്തക സമിതി ചേരാന്‍ ആലോചന

കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ ആഗസ്റ്റ് ആദ്യവാരത്തില്‍ പ്രവര്‍ത്തക സമിതി ചേരാന്‍ ആലോചന. പ്രതിസന്ധി നീണ്ടുപോകുന്നതില്‍ പ്രതിഷേധം ശക്തമായതോടെയാണ് നീക്കം. ഇതുവരെ നടത്തിയ ചര്‍ച്ചകളില്‍ ഒറ്റ പേരിലേക്കെത്താനായിട്ടില്ല. പ്രവർത്തക സമിതിയിലും സമവായമായില്ലെങ്കിൽ വോട്ടെടുപ്പിലേക്ക് കടന്നേക്കാം. കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു. പ്രവര്‍ത്തക സമിതി ചേരാന്‍ തടസ്സം പറഞ്ഞിരുന്ന കര്‍ണാടക പ്രതിസന്ധിയും കഴിഞ്ഞ് നേതാക്കള്‍ ഡല്‍യില്‍ തിരിച്ചെത്തി. ഇനിയും പ്രവര്‍ത്തക സമിതി ചേരാത്തതിലാണ് നേതാക്കളും അണികളും അതൃപ്തി രേഖപ്പെടുത്തിയത്.

പ്രതിഷേധം ശക്തമാകുന്നതിനാല്‍ ആഗസ്റ്റ് ആദ്യവാരം പ്രവർത്തക സമിതി യോഗം ചേരാനാണ് ആലോചന. മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പലത് നടത്തിയിട്ടും ഒറ്റപേരിലേക്കെത്താനായിട്ടില്ല. യുവ നേതാവിനെ പിന്തുണക്കുന്നവരും പരിചയസമ്പന്നര്‍ വരണമെന്ന് വാദിക്കുന്നവരുമായി നേതാക്കള്‍ രണ്ട് തട്ടിലാണ്. നിര്‍ദേശിക്കുന്ന പേരിലുകളില്‍ വിട്ടുവീഴ്ചക്കും തയ്യാറല്ല.

സമവായമെന്നോണം പ്രിയങ്ക ഗാന്ധിയുടെ പേരുയര്‍ന്നെങ്കിലും പ്രിയങ്ക നിരസിച്ചു. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാൾ വരട്ടെ എന്ന നിലപാടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉറച്ചു നിൽക്കുന്നതിനാൽ സോണിയ ഗാന്ധിയും മൌനം പാലിക്കുയാണ്. കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്‍റെ പേരിന് നിലവില്‍ മുന്‍തൂക്കമുണ്ട്. മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ്‍വിജയ് സിങ്, കുമാരി ഷെല്‍ജ, സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവരും പരിഗണനയില്‍ ഉണ്ട്.