LiveTV

Live

National

ചെയ്യാത്ത കുറ്റത്തിന് 23 വര്‍ഷം ജയിലില്‍; ഒടുവില്‍ നിരപരാധിയെന്ന് കോടതി, തിരിച്ചെത്തിയപ്പോള്‍ അലിയെ കാത്തിരുന്നത് മാതാപിതാക്കളുടെ ഖബര്‍

ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയപ്പോള്‍ അയാളെ കാത്തിരുന്നത് സ്വന്തം മാതാപിതാക്കളുടെ ഖബറായിരുന്നു. 

ചെയ്യാത്ത കുറ്റത്തിന് 23 വര്‍ഷം ജയിലില്‍; ഒടുവില്‍ നിരപരാധിയെന്ന് കോടതി, തിരിച്ചെത്തിയപ്പോള്‍ അലിയെ കാത്തിരുന്നത് മാതാപിതാക്കളുടെ ഖബര്‍

ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലേക്ക് അയക്കപ്പെടുമ്പോള്‍ അയാള്‍ക്ക് പ്രായം 25. ഒടുവില്‍ 23 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കോടതി അയാളെ നിരപരാധിയെന്ന് കണ്ടെത്തി മോചിപ്പിച്ചു. ആയുസിന്റെ പകുതിയോളം അയാള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചു.

ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയപ്പോള്‍ അയാളെ കാത്തിരുന്നത് സ്വന്തം മാതാപിതാക്കളുടെ ഖബറായിരുന്നു. ഒരു നിമിഷം അയാള്‍ ആ ഖബറിന് മുന്നില്‍ നിന്നു. നിറഞ്ഞ കണ്ണുകള്‍ അയാളുടെ കാഴ്ച മറച്ചു. പിന്നെ പൊട്ടിക്കരഞ്ഞ് അയാള്‍ ആ ഖബറിലേക്ക് വീണു. അയാളെ ആശ്വസിപ്പിക്കാനും പിടിച്ച് എഴുന്നേല്‍പ്പിക്കാനും ചിലര്‍ ശ്രമിച്ചെങ്കിലും അവരെ മറ്റുള്ളവര്‍ തടഞ്ഞു. രണ്ടു വ്യാഴവട്ടക്കാലത്തോളം നെഞ്ചില്‍ കൂട്ടിവച്ച സങ്കടങ്ങളെല്ലാം ആ ഖബര്‍സ്ഥാനില്‍ അവന്‍ അഴിച്ചുവെക്കട്ടേ എന്ന് അവര്‍ കരുതിയിട്ടുണ്ടാകും.

ഇത് മുഹമ്മദ് അലി ബട്ട് എന്ന 48 കാരനാണ്. യൗവ്വനത്തില്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ അടക്കപ്പെട്ട് 23 വര്‍ഷം ഇരുണ്ട തടവറയില്‍ ഉരുകി കഴിഞ്ഞ് 48 ാം വയസില്‍ തിരിച്ചെത്തിയ അലി. ലജ്പത് ബോംബ് സ്ഫോടനക്കേസിലെ പ്രതിയെന്നു മുദ്രകുത്തി 23 വർഷം മുമ്പ് അലിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ അവന് മാതാവും പിതാവും സഹോദരിയുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ സ്വന്തം മകനെ നിരപരാധിയെന്ന് കോടതി വിധിച്ച് മോചിപ്പിക്കുന്ന കാലം വരെ അവരുണ്ടായില്ല. അവര്‍ക്കത് കാണാനുള്ള ആയുസുണ്ടായില്ല. അലി ജയിലിലായിരിക്കെ 2002 ല്‍ മാതാവും 2015 ല്‍ പിതാവും അവനെ എന്നന്നേക്കുമായി വിട്ടുപിരിഞ്ഞിരുന്നു.