LiveTV

Live

National

മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിറഞ്ഞ് ശബരിമല; ബി.ജെ.പി തങ്ങളുടെ വനിത എം.പിമാരെ ശബരിമലയിലേക്ക് കൊണ്ട് പോകുമോയെന്ന് അസദുദ്ദീന്‍ ഉവൈസി

ശബരിമലയുടെ കാര്യത്തിലുള്ള നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡി.എം.കെ അംഗം കനിമൊഴിയും ചോദിച്ചു

മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിറഞ്ഞ് ശബരിമല; ബി.ജെ.പി തങ്ങളുടെ വനിത എം.പിമാരെ ശബരിമലയിലേക്ക് കൊണ്ട് പോകുമോയെന്ന് അസദുദ്ദീന്‍ ഉവൈസി

മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെ സര്‍ക്കാറിനെ കടന്നാക്രമിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത്രയധികം പുരോഗമന വാദം പ്രേത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെങ്കില്‍ തങ്ങളുടെ എം.പിമാരെ പ്രത്യേക വിമാനത്തില്‍ ശബരിമലയിലേക്ക് കൊണ്ടുപോകുമോയെന്ന് എ.ഐ.എം.ഐ.എം പ്രതിനിധി അസദുദ്ദീന്‍ ഉവൈസി സഭയില്‍ തുറന്നടിച്ചു. ശബരിമലയുടെ കാര്യത്തിലുള്ള നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡി.എം.കെ അംഗം കനിമൊഴിയും ചോദിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാന്‍ നിയമനിര്‍മ്മാണത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍, ശബരിമലയില്‍ വിശ്വാസ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില്‍ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുസ്‍ലിം ലീഗ് അംഗം പി.കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.