LiveTV

Live

National

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി

82നെതിരെ 303 വോട്ടുകള്‍കള്‍ക്കാണ് ബില്‍ പാസ്സായത്

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി

ലോക്‌സഭ മുത്തലാഖ് ബില്‍ പാസാക്കി. 82നെതിരെ 303 വോട്ടുകള്‍കള്‍ക്കാണ് ബില്‍ പാസായത്. കോണ്‍ഗ്രസ്, ജെ.ഡി.യു, ടി.എം.സി എം.പിമാര്‍ ലോക്‌സഭ ബഹിഷ്‌കരിച്ചു. മുന്‍പ് ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭ തള്ളിയിരുന്നു.

മുത്തലാഖ് ബില്‍ ലോക്സഭയിലെത്തിയപ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍.കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. ബില്‍ വിവേചനപരമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‍ലിം സംഘടനകളോട് സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലിംഗ നീതി ഉറപ്പാക്കലാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു.

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി

മുത്തലാഖ് ബില്ലിന്റെ ആവശ്യമെന്തെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് ബില്ലെന്നും പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ പറഞ്ഞു.

പാര്‍ലമെന്റിനെ മുന്‍കൂട്ടി അറിയിക്കാതെ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്നായിരുന്നു ശശിതരൂരിന്റെ പ്രതികരണം. അംഗങ്ങള്‍ക്ക് പഠിക്കാനുള്ള അവസരം പോലും നല്‍കാതെ ബില്ലുകള്‍ തിരക്കിട്ട് സഭയില്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശശി തരൂര്‍ ലോക്‌സഭയില്‍ പറഞ്ഞു. മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചതും മുന്‍കൂട്ടി അറിയിക്കാതെയാണ്.

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി

മുത്തലാഖ് ബില്ലിന്‍റെ പേരില്‍ മുസ്‍ലിം സ്ത്രീകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ആവേശം ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകളുടെ കാര്യത്തില്‍ കാണുന്നില്ലെന്ന് ഡി.എം.കെ അംഗം കനിമൊഴി. മുസ്‍ലിം സ്ത്രീകളുടെ പേരില്‍ മുസ്‍ലിം പുരുഷന്‍മാരെ ലക്ഷ്യം വെക്കുകയും ജയിലില്‍ അടക്കുകയുമാണ് നടക്കാന്‍ പോകുന്നത്. ഗാര്‍ഹിക പീഡന നിരോധന നിയമം മുത്തലാഖ് ബില്ലിനേക്കാള്‍ ശക്തമാണെന്നും കനിമൊഴി പറഞ്ഞു.

ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.