LiveTV

Live

National

ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു 

‘ഒരു പ്രത്യേക സമുദായത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് ഈ ബില്‍, അതുകൊണ്ടുതന്നെ ഞങ്ങള്‍ ഈ ബില്ലിനെ പിന്തുണക്കില്ല’ ജെ.ഡി.യു എം.പി രാജീവ് രഞ്ജന്‍ സിങ്...

ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു 

കേന്ദ്രത്തിലെ സഖ്യകക്ഷിയായ ജെ.ഡി.യു മുത്തലാഖ് ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്തത് ബി.ജെ.പിക്ക് തിരിച്ചടിയായി. 'ഒരു പ്രത്യേക സമുദായത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് ഈ ബില്‍, അതുകൊണ്ടുതന്നെ ഞങ്ങള്‍ ഈ ബില്ലിനെ പിന്തുണക്കില്ല' എന്നാണ് ലോക്‌സഭയില്‍ ജെ.ഡി.യു എം.പി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞത്. എന്‍.ഡി.എ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് മുത്തലാഖ് ബില്ലിനെ എതിര്‍ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ചര്‍ച്ച നടത്താതെ തിരക്കുകൂട്ടിയാണ് മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ നിതീഷ് കുമാര്‍ തന്റെ പാര്‍ട്ടിയുടെ വോട്ടുകള്‍ ബില്ലിന് ലഭിക്കില്ലെന്നും പറഞ്ഞിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ ഒരു പ്രതിനിധിയെ മാത്രം ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്ന് ജെ.ഡി.യു വ്യക്തമാക്കിയിരുന്നു. അതേസമയം മന്ത്രിസഭയില്‍ ഭാഗമാകില്ലെങ്കിലും എന്‍.ഡി.എയില്‍ തുടരുമെന്ന് നിതീഷ് കുമാര്‍ തന്നെ പിന്നീട് പറഞ്ഞു.

'ഭാര്യയും ഭര്‍ത്താവും വേര്‍പിരിയണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ അങ്ങനെയൊരു സാഹചര്യം വന്നാല്‍ ദമ്പതികള്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടത്. ഇത്തരം നിയമം നടപ്പിലാക്കി ദമ്പതികള്‍ക്ക് പകരം നിങ്ങള്‍ തീരുമാനമെടുക്കുന്നത് ശരിയല്ല' എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാജീവ് രഞ്ജന്‍ സിംങ് എം.പി പറഞ്ഞത്.

മുത്തലാഖ് ബില്ലിനെ ലോക്‌സഭയില്‍ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. ഈ പ്രതിപക്ഷ തീരുമാനത്തിന്റെ കരുത്തുകൂട്ടുന്നതായി ജെ.ഡി.യുവിന്റെ നിലപാട്. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തങ്ങളുടെ എം.പിമാര്‍ക്ക് കോണ്‍ഗ്രസും ബി.ജെ.പിയും വിപ്പ് നല്‍കി.

ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു 

ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ കാര്യമായ പ്രതിസന്ധികളില്ലാതെ പാസാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ജെ.ഡി.യുവിനൊപ്പം നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡിയും ആന്ധ്രപ്രദേശ് ഭരിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസും അടക്കമുള്ള കക്ഷികള്‍ പ്രതിപക്ഷത്തിനൊപ്പം ബില്ലിനെ രാജ്യസഭയില്‍ എതിര്‍ത്താല്‍ മോദി സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാകില്ല.