Top

ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ചവ്യാധിയായി മാറിയെന്ന് സ്വര ഭാസ്കര്‍

കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച 49 പ്രമുഖരെ അഭിനന്ദിക്കുന്നുവെന്നും സ്വര ഭാസ്കര്‍

MediaOne Logo

Web Desk

  • Updated:

    2019-07-25 07:41:40.0

Published:

25 July 2019 7:41 AM GMT

ആള്‍ക്കൂട്ട ആക്രമണം പകര്‍ച്ചവ്യാധിയായി മാറിയെന്ന് സ്വര ഭാസ്കര്‍
X

ആള്‍ക്കൂട്ട ആക്രമണം രാജ്യത്ത് പകര്‍ച്ചവ്യാധി പോലെയായെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഈ യാഥാര്‍ഥ്യത്തില്‍ നിന്ന് രാജ്യത്തിന് മുഖം തിരിക്കാനാവില്ല. ആക്രമണങ്ങള്‍ വ്യാജമാണെന്ന് പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. വിഷയത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച 49 പ്രമുഖരെ അഭിനന്ദിക്കുന്നുവെന്നും സ്വര ഭാസ്കര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ താന്‍ പ്രതികരിക്കുന്നുണ്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമം ശക്തമാക്കണം. എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുന്നതിന് പകരം കൂടുതല്‍ മോശമാവുകയാണ്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ ഭരണകൂടങ്ങള്‍ക്കാണ്. ഇക്കാര്യത്തില്‍ അധികാരമുള്ള പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വര.

വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് 49 പ്രമുഖര്‍ ഇന്നലെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാജ്യത്തെ സ്നേഹിക്കുന്ന സമാധാന സ്നേഹികളായ ജനതയെ ആശങ്കപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യം. എന്ത് നടപടിയാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സ്വീകരിച്ചത്? ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണം. ജയ് ശ്രീറാം എന്നതിനെ കൊലവിളിയാക്കി ദുരുപയോഗം ചെയ്യുകയാണ്. മതത്തിന്റെ പേരില്‍ ഇത്രയധികം ആക്രമണങ്ങള്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ രാമന്റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. ഈ രാജ്യത്തെ ഉന്നതനായ ഭരണാധികാരി എന്ന നിലയില്‍ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് പ്രധാനമന്ത്രി തടയണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അനുരാഗ് കശ്യപ്, കൊങ്കണ സെന്‍ ശര്‍മ, അപര്‍ണ സെന്‍ എന്നിവരടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സാമൂഹ്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഭരണകക്ഷിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമല്ല. ഒരു ഭരണകക്ഷിയും രാജ്യത്തിന്റെ പര്യായമല്ല. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. അതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളായി മുദ്ര കുത്തരുത്. ഇന്ത്യയുടെ കരുത്തായ വൈവിധ്യത്തെ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നത്. രാജ്യത്തെ തകര്‍ക്കുന്ന അത്തരം നടപടികള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ये भी पà¥�ें- ജയ് ശ്രീറാം കൊലവിളിയാക്കി; ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുത്തു? പ്രധാനമന്ത്രിക്ക് പ്രമുഖരുടെ കത്ത്

TAGS :

Next Story