LiveTV

Live

National

ആര്‍.ടി.ഐ ബില്‍ രാജ്യസഭ പാസാക്കി

മുഖ്യ വിവരാവകാശ കമ്മീഷണര്‍, കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് ഇതുവരെയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പദവി എടുത്തു കളയുന്ന ഭേദഗതിയാണ് ബില്ലിലുള്ളത്.

ആര്‍.ടി.ഐ  ബില്‍  രാജ്യസഭ പാസാക്കി

രാജ്യസഭയില്‍ വിവരാവകാശ നിയമഭേദഗതി ബില്‍ പാസായി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഭേദഗതി സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും അംഗീകരിച്ചില്ല.

ആര്‍.ടി.ഐ നിയമ ഭേദഗതിബില്ലിനെ ചൊല്ലി രാജ്യസഭയില്‍ നാടകീയ രംഗങ്ങളാണ് രാജ്യസഭയില്‍ അരങ്ങേറിയത്. പ്രതിപക്ഷം ബില്‍ സഭയില്‍ കീറിയെറിഞ്ഞു.

മുഖ്യ വിവരാവകാശ കമ്മീഷണര്‍, കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് ഇതുവരെയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പദവി എടുത്തു കളയുന്ന ഭേദഗതിയാണ് ബില്ലിലുള്ളത്. ഇത് വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍ കാരണമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാം.