LiveTV

Live

National

രണ്ട് പഴത്തിന് 442 രൂപ; പഞ്ചനക്ഷത്ര ഹോട്ടലിനെതിരെ അന്വേഷണം

രാവിലെ ജിമ്മില്‍ വ്യായാമം ചെയ്ത ശേഷം വരുത്തിച്ച രണ്ട് വാഴപ്പഴത്തിനാണ് മാരിയറ്റ് ഹോട്ടലുകാര്‍ 442 രൂപയുടെ ബില്‍ നല്‍കിയത്.

രണ്ട് പഴത്തിന് 442 രൂപ; പഞ്ചനക്ഷത്ര ഹോട്ടലിനെതിരെ അന്വേഷണം

രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയ മാരിയറ്റ് ഹോട്ടലിനെതിരെ അന്വേഷണം. ചണ്ഡീഗഡിലെ ഡെപ്യൂട്ടി കമ്മീഷണര്‍ മന്ദീപ് സിങ് ബ്രാറും എക്‌സൈസ് ആന്റ് ടാക്‌സേഷന്‍ കമ്മീഷണറുമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബോളിവുഡ് നടന്‍ രാഹുല്‍ ബോസിന്റെ ട്വീറ്റ് വൈറലായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസമാണ് ചണ്ഡീഗഡിലെ ജെ ഡബ്ലു മാരിയറ്റ് ഹോട്ടല്‍ നടത്തിയ പകല്‍കൊള്ളക്കെതിരെ രാഹുല്‍ ബോസ് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്ത ശേഷം വരുത്തിച്ച രണ്ട് വാഴപ്പഴത്തിനാണ് 442 രൂപ ബില്‍ നല്‍കിയത്. തനിക്കുണ്ടായ ദുരനുഭവം 51കാരനായ രാഹുല്‍ ബോസ് ട്വിറ്ററില്‍ വീഡിയോയായി ഇടുകയായിരുന്നു.

ട്വീറ്റ് വൈറലായതോടെയാണ് പൊലീസും നികുതി വകുപ്പും വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. അസിസ്റ്റന്റ് എക്‌സൈസ് ആന്റ് ടാക്‌സേഷന്‍ കമ്മീഷണര്‍ രാജീവ് ചൗധരിയാണ് നികുതി വിഭാഗത്തിന്റെ അന്വേഷണം നടത്തുക. ബില്ലില്‍ രണ്ട് വാഴപ്പഴത്തിന് വരെ ജി.എസ്.ടിയായി 33.75 രൂപയും യു.ടി.ജി.എസ്.ടിയായി 33.75 രൂപയുമാണ് ഈടാക്കിയിരുന്നത്.