LiveTV

Live

National

ഇത് മാധ്യമ പ്രവർത്തനമാണെങ്കിൽ ഞാനാണ് ഇന്ത്യൻ പ്രധാനമന്ത്രി; അർണാബ് ഗോസ്വാമിയെ പരിഹസിച്ച് ബർഖ ദത്ത് 

‘പാവം അർണാബ്. ടെലിവിഷനിൽ ഒരു മാനസികരോഗ എപ്പിസോഡ് ചെയ്യുക എന്നത് എത്ര ദയനീയമാണ്...’ മാധ്യമപ്രവർത്തകയും എൻ.ഡി.ടി.വി കോളമിസ്റ്റുമായ സ്വാതി ചതുർവേദി കുറിച്ചു.

ഇത് മാധ്യമ പ്രവർത്തനമാണെങ്കിൽ ഞാനാണ് ഇന്ത്യൻ പ്രധാനമന്ത്രി; അർണാബ് ഗോസ്വാമിയെ പരിഹസിച്ച് ബർഖ ദത്ത് 

വർധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ 49 പ്രമുഖ വ്യക്തികൾക്കെതിരായ അർണാബ് ഗോസ്വാമിയുടെ 'പ്രകടനം' സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാൻ ബോളിവുഡ് സംവിധായക അപർണ സെൻ പത്രസമ്മേളനം നടത്തുന്നതിനിടെ റിപ്പബ്ലിക് ടി.വിയുടെ ചാനൽ സ്റ്റുഡിയോയിൽ നിന്ന് മൊബൈൽ ഫോൺ വഴി അർണാബ് നടത്തിയ ഏകപക്ഷീയമായ സംഭാഷണമാണ് വൈറലാകുന്നത്.

പത്രസമ്മേളനത്തിന്റെ തുടക്കത്തിൽ അർണാബ് തന്റെ റിപ്പോർട്ടറുടെ ഫോൺ വഴി അപർണ സെന്നിനോടും കൂടെയുള്ളവരോടും സംസാരിക്കാൻ ശ്രമിച്ചിരുന്നു. 'അർണബ് താങ്കൾ വീണ്ടും തർക്കുത്തരം തുടങ്ങിയിരിക്കുന്നു അല്ലേ... തർക്കുത്തരങ്ങൾക്ക് മറുപടി നൽകാൻ എനിക്കു തോൽപര്യമില്ല' എന്നു പറഞ്ഞ് അപർണ സെൻ അർണാബിനെ അവഗണിക്കുകയായിരുന്നു. ഇതിനുശേഷം അപർണ പത്രസമ്മേളനവുമായി മുന്നോട്ടുപോയെങ്കിലും അർണാബ് ചോദ്യങ്ങൾ നിർത്താൻ തയ്യാറായില്ല.

ഫോൺ വലതു ചെവിയോട് ചേർത്ത് ഉച്ചത്തിൽ അപർണ സെൻ അടക്കമുള്ളവരെ ഗോസ്വാമി രൂക്ഷമായി വിമർശിക്കുന്നതിന്റെയും, അതിനെ പൂർണമായും അവഗണിച്ച് അപർണ പത്രസമ്മേളം തുടരുന്നതിന്റെയും ദൃശ്യങ്ങൾ ഒരുമിച്ച് റിപ്പബ്ലിക് ടി.വി സംപ്രേഷണം ചെയ്തു. 'ഞാൻ പറയുന്നത് നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നില്ലേ? ഉണ്ട്, തീർച്ചയായും നിങ്ങൾക്ക് ഞാൻ പറയുന്നത് കേൾക്കാം. ഞാൻ നിങ്ങളുടെ പത്രസമ്മേളം തടസ്സപ്പെടുത്തിയിരിക്കുന്നു. കാരണം, നിങ്ങളെപ്പോലുള്ള ആളുകൾ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്...' അർണാബ് പറയുന്നു.

'അർണാബ് പത്തിലേറെ ചോദ്യങ്ങളുമായി ലൈവ് ടി.വിയിൽ നേരിട്ടപ്പോൾ ഉത്തരം പറയാൻ ലോബി മടിക്കുന്നു' എന്ന തലവാചകത്തോടെ റിപ്പബ്ലിക് ഇത് ട്വിറ്ററിൽ ഷെയർ ചെയ്തു.

ഇത് മാധ്യമ പ്രവർത്തനമാണെങ്കിൽ ഞാനാണ് ഇന്ത്യൻ പ്രധാനമന്ത്രി; അർണാബ് ഗോസ്വാമിയെ പരിഹസിച്ച് ബർഖ ദത്ത് 

തീവ്ര വലതുപക്ഷവാദിയും ബി.ജെ.പി അനുകൂലിയുമായ അർണാബിന്റെ ഈ വിചിത്ര നടപടി സോഷ്യൽ മീഡിയയിൽ ചിരിയും പരിഹാസവും ഉയർത്തി. 'അപകടകരമായ ഈ ജൽപനത്തെ വീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർക്ക് വാർത്താമാധ്യമങ്ങളെ വിമർശിക്കാൻ ഒരു അവകാശവുമില്ല. ഇതാണ് മാധ്യമപ്രവർത്തനം എങ്കിൽ, ഞാനാണ് ഇന്ത്യൻ പ്രധാനമന്ത്രി' - സംഭവത്തിന്റെ വീഡിയോ റീട്വീറ്റ് ചെയ്ത് പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്ത് കുറിച്ചു.

'പാവം അർണാബ്. ടെലിവിഷനിൽ ഒരു മാനസികരോഗ എപ്പിസോഡ് ചെയ്യുക എന്നത് എത്ര ദയനീയമാണ്...' മാധ്യമപ്രവർത്തകയും എൻ.ഡി.ടി.വി കോളമിസ്റ്റുമായ സ്വാതി ചതുർവേദി കുറിച്ചു. അർണാബിന്റെ പെരുമാറ്റത്തെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തുവന്നു.