LiveTV

Live

National

കക്കൂസ് കഴുകിയില്ലെങ്കിലും തറ വൃത്തിയാക്കിയിട്ട് പോയാല്‍ മതിയെന്ന് പ്രഗ്യയോട് ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് എന്ന ആശയത്തിന് വിരുദ്ധമായ പരാമര്‍ശം നടത്തിയ സാഹചര്യത്തിലാണ് പ്രഗ്യയെ പാഠം പഠിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം രംഗത്തുവന്നത്

കക്കൂസ് കഴുകിയില്ലെങ്കിലും തറ വൃത്തിയാക്കിയിട്ട് പോയാല്‍ മതിയെന്ന് പ്രഗ്യയോട് ബി.ജെ.പി

നിങ്ങളുടെ കക്കൂസും ഓടയും കഴുകാനല്ല താന്‍ എം.പിയായതെന്ന ബി.ജെ.പി നേതാവ് പ്രഗ്യ സിങ് ഠാക്കൂറിന് കര്‍ശന നിര്‍ദേശവുമായി പാര്‍ട്ടി നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് എന്ന ആശയത്തിന് വിരുദ്ധമായ പരാമര്‍ശം നടത്തിയ സാഹചര്യത്തിലാണ് പ്രഗ്യയെ പാഠം പഠിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം രംഗത്തുവന്നത്.

ഈ മാസാവസാനം നടത്തുന്ന ശുചീകരണ പ്രക്രിയയില്‍ നിര്‍ബന്ധമായും പ്രഗ്യ പങ്കെടുക്കണമെന്നും മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയോടുള്ള ഐക്യദാര്‍ഢ്യം തെളിയിക്കണമെന്നുമാണ് ഭോപ്പാല്‍ എം.പിക്ക് ബി.ജെ.പി നേതൃത്വം നല്‍കിയിരുന്ന അന്ത്യശാസനം. ജനങ്ങളോട് സംവദിക്കുന്നതിനിടെ, നിങ്ങളുടെ കക്കൂസുകളും ഓടയും വൃത്തിയാക്കാനല്ല താന്‍ എം.പിയായതെന്ന് പ്രഗ്യ പറയുന്ന വീഡിയോ വൈറലായതോടെയാണ് നേതൃത്വം ഇടപെട്ടത്. ആദ്യം ഇത്തരം പരാമര്‍ശം മേലാല്‍ നടത്തരുതെന്ന് ശാസിച്ച നേതൃത്വം പിന്നീട് പ്രഗ്യയെ ശുചീകരണ പ്രക്രിയയില്‍ ഭാഗമാക്കാനും തീരുമാനിക്കുകയായിരുന്നു.

Also read: കക്കൂസ് കഴുകാനല്ല എം.പിയായതെന്ന് പ്രഗ്യ സിങ്; മേലാല്‍ ഇത്തരം വര്‍ത്തമാനം പറയരുതെന്ന് ബി.ജെ.പി നേതൃത്വം

ഭോപ്പാലിലെ കോലാറില്‍ നടക്കുന്ന സ്വച്ഛ് ഭാരത് ദൌത്യത്തിലാണ് പ്രഗ്യ പങ്കാളിയാകേണ്ടത്. തറ തൂത്തുവാരി വൃത്തിയാക്കി പദ്ധതിയോടുള്ള ഐക്യദാര്‍ഢ്യം തെളിയിക്കണെന്നാണ് നിര്‍ദേശം. ജൂലൈ 30, 31 തിയതികളിലായിരിക്കും ഇത് നടക്കുക.