LiveTV

Live

National

ട്രംപിനോട് മധ്യസ്ഥനാവാന്‍ ആവശ്യപ്പെട്ടോ? മോദി മറുപടി പറയണമെന്ന് വീണ്ടും പ്രതിപക്ഷം

ലോക്സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. വിഷയം ഉന്നയിച്ച് രാജ്യസഭയില്‍ എളമരം കരീം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ട്രംപിനോട് മധ്യസ്ഥനാവാന്‍ ആവശ്യപ്പെട്ടോ? മോദി മറുപടി പറയണമെന്ന് വീണ്ടും പ്രതിപക്ഷം

കശ്മീര്‍ പ്രശ്നപരിഹാരത്തിന് മധ്യസ്ഥനാവാന്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പരാമര്‍ശത്തിൽ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. വിഷയം ഉന്നയിച്ച് രാജ്യസഭയില്‍ എളമരം കരീം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

കശ്മീര്‍ വിഷയത്തിലുള്ള ട്രംപിന്‍റെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തോടെയാണ് ഇന്നും ലോക്സഭ ആരംഭിച്ചത്. പ്രതിഷേധത്തിനിടയിലാണ് സഭാ നടപടികള്‍ മുന്നോട്ട് പോയത്. ‌12 മണിയോടെ വിഷയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ പ്രതിപക്ഷത്തെ അനുവദിച്ചു. ട്രംപുമായി സംസാരിച്ചത് പ്രധാനമന്ത്രിയാണ്. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്ക് തന്നെയാണെന്ന് പ്രതിപക്ഷ കക്ഷി നേതാവ് അധിര്‍ രജ്ഞന്‍‍ ചൌധരി പറഞ്ഞു. പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം ലോക്സഭയില്‍‍ നിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി നല്‍കിയ വിശദീകരണമല്ലാതെ മറ്റാരും ഇനി വിശദീകരണം നല്‍കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മറുപടി പറഞ്ഞു.

സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് കാണിച്ച് ലോക്സഭയില്‍ ശശി തരൂര്‍ എം.പിയും രാജ്യസഭയില്‍ എളമരം കരീം എം.പിയുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.