LiveTV

Live

National

കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിലപാട് പ്രിയങ്ക മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പേരിലൂന്നിയ ചര്‍ച്ചകള്‍ അവസാനിച്ചു. പ്രവര്‍ത്തക സമിതി ഉടന്‍ ചേര്‍ന്ന് അധ്യക്ഷനെ സംബന്ധിച്ച തീരുമാനമെടുക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ നിശബ്ദമായ പാര്‍ട്ടിയെ ഉണര്‍ത്തിയത് പ്രിയങ്ക ഗാന്ധിയുടെ സോന്‍ഭദ്ര സന്ദര്‍ശമായിരുന്നു. തുടര്‍ന്ന് എടുത്ത നിപാടുകള്‍ക്കും ശ്രദ്ധേയമായി. ഇതോടെയാണ് പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന ആവശ്യം ശക്തമായത്.

Also read: എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയും: പ്രിയങ്ക ഗാന്ധി

Also read: കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു; പ്രിയങ്ക ഗാന്ധി സമരം അവസാനിപ്പിച്ചു

അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന നേതാവ് യുവാവാകണം പരിചയ സമ്പന്നനാകണം എന്നിങ്ങനെ നേതാക്കള്‍ ചേരിതിരിഞ്ഞതോടെ സമവായ നീക്കമായും പ്രിയങ്കയുടെ പേര് ഉയര്‍ന്നിരുന്നു. അഭിപ്രായം പ്രവര്‍ത്തക സമിതിയില്‍ ഉന്നയിക്കാനായിരുന്നു നേതാക്കളുടെ തീരുമാനം. എന്നാല്‍ അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന നിലപാട് പ്രിയങ്ക മുതിര്‍ന്ന നേതാക്കളെ അറിയിച്ചതായാണ് വിവരം.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷന്‍ വരട്ടെ എന്ന രാഹുലിന്റെ സമാന അഭിപ്രായമാണ് പ്രിയങ്കക്കും. ഇതോടെ നേരത്തെ ഉണ്ടായിരുന്ന ഏഴുപേരുകളിലേക്ക് ചര്‍ച്ചകള്‍ തിരിഞ്ഞു. മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക്, കുമാരി ഷെല്‍ജ യുവ നിരയില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് പട്ടികയിലുള്ളത്.

പരിചയ സമ്പത്ത് പരിഗണിച്ചാല്‍ മുകുള്‍ വാസ്‌നിക്കിനോ ദളിത് പ്രാധിനിത്യം പരിഗണിച്ചാല്‍ സുശീല്‍ കുമാര്‍ഷിന്‍ഡക്കോ നറുക്ക് വീഴാനാണ് സാധ്യത.