LiveTV

Live

National

പോക്സോ നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

പോക്സോ നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥകള്‍ ഉൾക്കൊള്ളിക്കുന്ന പോക്സോ നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതല്‍ ആജീവനാന്ത തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്‍റെ പരിധിയില്‍ വരും. കുട്ടികളുള്‍പ്പെടുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 5 വര്‍ഷം തടവും പിഴയും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. ‌കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 7 വര്‍ഷത്തില്‍ കുറയാത്ത തടവും പിഴയുമാണ് ശിക്ഷ. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നത്.